#diyakrishna | എനിക്ക് സ്വന്തമായി കുഞ്ഞില്ലെന്ന് ദിയ! 'ഒരു കുഞ്ഞ് നമ്മളോട് പറ്റിച്ചേര്‍ന്ന് കിടന്ന് ഉറങ്ങുന്നതും ഓരോ ശ്വാസത്തിലും അവന്റെ മണം വലിച്ചെടുക്കുന്നതുമാണ്'

#diyakrishna | എനിക്ക് സ്വന്തമായി കുഞ്ഞില്ലെന്ന് ദിയ!  'ഒരു കുഞ്ഞ് നമ്മളോട് പറ്റിച്ചേര്‍ന്ന് കിടന്ന് ഉറങ്ങുന്നതും ഓരോ ശ്വാസത്തിലും അവന്റെ  മണം വലിച്ചെടുക്കുന്നതുമാണ്'
Oct 9, 2024 07:40 PM | By Athira V

സിനിമയിലെ പ്രശസ്തിയും സെലിബ്രിറ്റി സ്റ്റാറ്റസുമൊക്കെയാണ് പല പെണ്‍കുട്ടികളും ഇന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ താരകുടുംബത്തില്‍ ജനിച്ചിട്ടും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണ് ദിയ കൃഷ്ണ. കുടുംബിനി ആവാനും ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുമൊക്കെ തനിക്ക് ഇഷ്ടമാണെന്ന് മുന്‍പ് പലപ്പോഴായി ദിയ പറഞ്ഞിരുന്നു. 

അടുത്തിടെ ദിയ വിവാഹിതയായതും ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടാണ്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ദിയ പങ്കുവെച്ച ചില ചിത്രങ്ങളും എഴുത്തുകളുമൊക്കെ വൈറലാവുകയാണ്. സ്വന്തം മകനെ പോലെ സ്‌നേഹിച്ചിരുന്ന കുഞ്ഞ് അടുത്ത് നിന്നും മാറിയതിന്റെ വേദന പങ്കുവെച്ചായിരുന്നു ദിയ എത്തിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചെരുപ്പിന്റെ ഫോട്ടോയാണ് ദിയ പങ്കുവെച്ചത്. വീടിനു പുറത്ത് അവന്‍ അഴിച്ചിട്ടു പോയ കുഞ്ഞിചെരുപ്പുകള്‍ ചേര്‍ത്ത് പിടിച്ച ദിയ തന്റെ ഉള്ളിലെ മാതൃവികാരവും പ്രകടിപ്പിച്ചു. നിന്നെ ഞാന്‍ മിസ് ചെയ്യുമെന്നായിരുന്നു ഈ ഫോട്ടോയില്‍ താരം എഴുതിയത്. 

'സന്തോഷമെന്ന് പറയുന്നത് ഒരു കുഞ്ഞ് നമ്മളോട് പറ്റിച്ചേര്‍ന്ന് കിടന്ന് ഉറങ്ങുന്നതും ഓരോ ശ്വാസത്തിലും അവന്റെ മണം വലിച്ചെടുക്കുന്നതുമാണ്'... എന്ന പോസ്റ്റാണ് ദിയ പങ്കുവെച്ചത്. 'നീ എന്റെ മകന്‍ അല്ല എന്നറിയാം, എന്നിരുന്നാലും എല്ലാ കാലത്തും നീ എന്റെ കുഞ്ഞായിരിക്കും' എന്നാണ് ഇതിന് ക്യാപ്ഷനായി ദിയ കുറിച്ചത്. സ്വന്തം മകനെ പോലെ ദിയ ചേര്‍ത്ത് പിടിച്ച കുഞ്ഞിനെ കുറിച്ചായിരുന്നു താരം സൂചിപ്പിച്ചത്. 

സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയും ആണ്‍സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ദിയയുടെ ഇഷ്ടങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് എത്തിയിരുന്നുള്ളു. കൂട്ടത്തില്‍ ദിയയുടെ കസിന്‍ തന്‍വിയും അവരുടെ കുഞ്ഞും ശ്രദ്ധേയരായി.

ദിയയുടെ അമ്മയും കൃഷ്ണ കുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകള്‍ തന്‍വിയുടെ മകനാണ് ലിയാന്‍. ദിയയുടെ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലൊക്കെ ലിയാനായിരുന്നു ശ്രദ്ധാകേന്ദ്രം. കാനഡയില്‍ സ്ഥിരതാമസമാക്കിയ തന്‍വിയും മകനും ദിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ ഇരുവരും കുടുംബസമേതം ആഘോഷങ്ങളിലായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരും തിരികെ കാനഡയിലേക്ക് പോയത്. 

വീട്ടുകാരുമായി അത്രയും അടുപ്പത്തിലായതിനാല്‍ കുഞ്ഞ് ലിയാനുമായി വേര്‍പിരിയുന്നത് എല്ലാവര്‍ക്കും വിഷമമാണെന്ന് യൂട്യൂബ് വ്‌ളോഗിലൂടെ താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ ദിവസങ്ങളില്‍ തന്‍വിയുടെയും ലിയാന്റെയുമൊപ്പം ഷോപ്പിങ്ങിന് പോകുന്നതുമൊക്കെ വ്‌ളോഗിലൂടെ താരം കാണിച്ചിരുന്നു. മാത്രമല്ല ലിയാനെ സ്വന്തം കുഞ്ഞായി കാണുന്നതിനെ കുറിച്ച് റീല്‍സിലൂടെ താരങ്ങള്‍ സൂചിപ്പിച്ചിരുന്നു.

'എനിക്ക് സ്വന്തമായൊരു കുഞ്ഞില്ലെന്ന് പറഞ്ഞ് ദിയ വിഷമിക്കുമ്പോള്‍ അത് സാരമില്ലെന്നും എന്റെ കുഞ്ഞിനെ നമുക്ക് ഷെയര്‍ ചെയ്യാമെന്ന് തന്‍വി പറയുന്നു.' ശേഷം ഇരുവരും ചേര്‍ന്ന് ലിയാനൊപ്പം കളിക്കുന്നതാണ് വീഡിയോയിലുള്ളത്. കസിന്‍ എന്നതിലുപരി ദിയയുടെ അടുത്ത സുഹൃത്താണ് തന്‍വി. ഇരുവരും ഒരുമിച്ച് വിദേശത്ത് പോയി പഠിക്കാനൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്‍വി മാത്രം ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയും കാനഡയിലേക്ക് പോവുകയും ചെയ്തു. ദിയ നാട്ടില്‍ തന്നെ നിന്ന് പഠിക്കുകയും സ്വന്തമായി ബിസിനസ് ചെയ്യുകയുമായിരുന്നു. 

#diyakrishna #words #about #motherhood #her #happiness #latest #social #media #post #goes #viral

Next TV

Related Stories
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
Top Stories










News Roundup






https://moviemax.in/-