---
title: "പഴയ വിസ്മയം പുതിയ മുഖങ്ങളിൽ; നകുലനായി മാത്യു തോമസ്; ഡോ. സണ്ണി'യായി നസ്‍ലെന്‍, വീഡിയോ കണ്ട് കണ്ണുതള്ളി സിനിമാ ലോകം"
english_title: "Mathew Thomas as Nakul; Nazlen as Dr. Sunny, the film world was shocked after watching the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347867/mathew-thomas-as-nakul-nazlen-as-dr-sunny-the-film-world-was-shocked-after-watching-the-video"
published_at: "2026-03-15T15:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b683b71fa77_the_film_world_was_shocked_after_watching_the_video.jpg"
keywords: []
---

# പഴയ വിസ്മയം പുതിയ മുഖങ്ങളിൽ; നകുലനായി മാത്യു തോമസ്; ഡോ. സണ്ണി'യായി നസ്‍ലെന്‍, വീഡിയോ കണ്ട് കണ്ണുതള്ളി സിനിമാ ലോകം

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും വലിയ എന്റർടെയ്‌നറുകളിലൊന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും ചർച്ചാവിഷയമാകുന്നു. ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ഈ ചിത്രം പിഴവറ്റ രചന കൊണ്ടും അഭിനയം കൊണ്ടും തലമുറകളുടെ മനസ്സിൽ ഇടം പിടിച്ച ഒന്നാണ്.

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും വലിയ എന്റർടെയ്‌നറുകളിലൊന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും ചർച്ചാവിഷയമാകുന്നു. ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ഈ ചിത്രം പിഴവറ്റ രചന കൊണ്ടും അഭിനയം കൊണ്ടും തലമുറകളുടെ മനസ്സിൽ ഇടം പിടിച്ച ഒന്നാണ്.

അടുത്തിടെ റീ-റിലീസിലും വൻ വിജയമായ ഈ സിനിമ, ഇപ്പോൾ എഐ ഉപയോഗിച്ച് നിർമ്മിച്ച ഒരു വീഡിയോയിലൂടെ വീണ്ടും ജനശ്രദ്ധ നേടുകയാണ്. 'മണിച്ചിത്രത്താഴ്' ഈ കാലത്താണ് നിർമ്മിക്കുന്നതെങ്കിൽ ചിത്രത്തിലെ അഭിനേതാക്കൾ ആരൊക്കെയായിരിക്കുമെന്ന കൗതുകം പരിശോധിക്കുന്നതാണ് ഈ വീഡിയോ. പഴയ കഥാപാത്രങ്ങൾക്ക് പകരം പുതിയ നക്ഷത്ര നിരയെ എഐ വഴി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയായി നസ്‍ലെനും ശോഭവ അവിസ്മരണീയമാക്കിയ ഗംഗയായി അനശ്വര രാജനും സുരേഷ് ഗോപി അവതരിപ്പിച്ച നകുലനായി മാത്യു തോമസുമൊക്കെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നെടുമുടി അവതരിപ്പിച്ച തമ്പിയായി ദിലീഷ് പോത്തനും ഇന്നസെന്‍റഅ അവതരിപ്പിച്ച ഉണ്ണിത്താനായി സൗബിന്‍ ഷാഹിറും പ്രത്യക്ഷപ്പെടുന്നു.

തിലകന്‍റെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്ന പുല്ലാറ്റുപുറം ബ്രഹ്‍മദത്തന്‍ നമ്പൂതിരിപ്പാടായി അലന്‍ സിയറിനെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയ താരം സന്ദീപ് പ്രദീപ് പി മഹാദേവനായും വീഡിയോയില്‍ എത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കമന്‍റ് നേടുന്ന കാസ്റ്റിംഗ് സന്ദീപിന്‍റേതാണ്. അതേസമയം വീഡിയോ വൈറല്‍ ആവുകയാണ്. മണിച്ചിത്രത്താഴിന്‍റെ ജനപ്രീതി എത്രയുണ്ടെന്നതിന് സോഷ്യല്‍ മീഡിയ കാലത്തെ തെളിവാകുന്നു ഇത്.

[https://www.instagram.com/dicruzd_offl/?utm_source=ig_embed&ig_rid=c704a131-0015-42b6-b81b-16f804e6297c](https://www.instagram.com/dicruzd_offl/?utm_source=ig_embed&ig_rid=c704a131-0015-42b6-b81b-16f804e6297c)

### Related Links & Sources
- [Original Story Source](https://moviemax.in/news/347867/mathew-thomas-as-nakul-nazlen-as-dr-sunny-the-film-world-was-shocked-after-watching-the-video)