#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്
2024-10-05T09:41:00 | By Adithya N P

(moviemax.in)സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് രഞ്ജി കുഞ്ചു എന്ന രഞ്ജിന തോമസ്. തന്റെ ഡാന്‍സ് വീഡിയോകളിലൂടെ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കാറുണ്ട്.

സ്വന്തമായി ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയുമായിരുന്നു.

നടന്‍ സണ്ണി വെയ്‌ന്റെ ഭാര്യയുമാണ് രഞ്ജിനി.എന്നാല്‍ രഞ്ജിനിയുടേയോ സണ്ണി വെയ്‌ന്റേയോ സോഷ്യല്‍ മീഡിയ പേജുകളിലൊന്നും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊന്നും കാണാറില്ല.

വളരെ അപൂര്‍വ്വമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളു. അതിന് പിന്നിലെ തങ്ങളുടെ ഒരു തീരുമാനമാണെന്നാണ് രഞ്ജിനി പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി അക്കാര്യം തുറന്ന് പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.ഭര്‍ത്താവ് സണ്ണി വെയ്‌ന്റെ പിന്തുണ അദ്ദേഹം എന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഇടപെടില്ല.

എന്റേതായൊരു ഇടം തന്നു എന്നതു തന്നെയാണെന്നാണ് രഞ്ജിനി പറയുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് നടന്‍ സണ്ണി വെയ്‌ന്റെ ഭാര്യ എന്ന ലേബല്‍ മുന്നോട്ട് പോകും തോറും ഒരു ഭാരമായോ എന്ന് തോന്നീട്ടുണ്ട്.

കാരണം വളരെ ഇന്‍ഡിപെന്‍ഡന്റ് ആയിട്ടാണ് ഞാന്‍ ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ ആയ സിനിമയും എന്റെ പ്രൊഫഷനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് രഞ്ജിനി പറയുന്നത്.

താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോഴും മുന്നോട്ട് പോകുമ്പോഴും മറ്റേതൊരു സ്ത്രീയേയും പോലെ തന്നെ സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. പക്ഷെ പലപ്പോഴും ആ ശ്രമങ്ങള്‍ക്ക് ഈ ലേബല്‍ കൊണ്ട് അഭിനന്ദനങ്ങള്‍ ലഭിക്കാറില്ലെന്നും രഞ്ജിനി ചൂണ്ടിക്കാണിക്കുന്നു.

നിങ്ങള്‍ നടന്റെ ഭാര്യ അല്ലേ, നിങ്ങള്‍ക്ക് എന്തും ചെയ്യാല്ലോ എന്ന മട്ടിലായിരുന്നു എല്ലാവരും കണ്ടിരുന്നതെന്നാണ് രഞ്ജിനി പറയുന്നത്.അതോടെ താനും ഭര്‍ത്താവും ഒരുമിച്ചൊരു തീരുമാനം എടുത്തു.

സോഷ്യല്‍ മീഡിയയില്‍ വ്യക്തി ബന്ധങ്ങളെ ഒന്നും പബ്ലിഷ് ചെയ്യണ്ട എന്നായിരുന്നു ആ തീരുമാനം. തനിക്ക് തന്റേതായ ഐഡന്റിറ്റി വേണം.

ഈ തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് ഭര്‍ത്താവെന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയതെന്നും രഞ്ജിനി പറയുന്നു.

ഒരു റിയാലിറ്റി ഷോയിലോ സ്‌റ്റേജിലോ ഒന്നും തന്നെ അദ്ദേഹത്തിന്റെ ലേബല്‍ താന്‍ ആയുധം ആക്കിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

അതേസമയം പലപ്പോഴും തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളോ പോസ്റ്റുകളോ കാണാതെ ആയപ്പോള്‍ പലരും ഞങ്ങള്‍ വേര്‍ പിരിഞ്ഞു, ഞാന്‍ അദ്ദേഹത്തെ തേച്ചു എന്നിങ്ങനെ എല്ലാം പ്രചരിപ്പിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.

പക്ഷെ തങ്ങളുടെ തീരുമാനം കൊണ്ട് തങ്ങളുടെ ബന്ധം കൂടുതല്‍ ബലപ്പെടുകയാണ് ചെയ്തതെന്നാണ് രഞ്ജിനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓരോ സ്ത്രീയ്ക്കും അവരുടേതായ ഐഡന്റിറ്റി വേണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജിനി പറയുന്നു.

ഒരാളുടെ ഭാര്യ, ഒരാളുടെ മകള്‍ എന്നീ ടൈറ്റിലുകള്‍ക്ക് അപ്പുറം ഓരോ സ്ത്രീയ്ക്കും അവരവരുടേതായ ലേബല്‍ വേണം എന്നും രഞ്ജിനി പറയുന്നു.

Content Highlight: #parted #agreed #decision #without #expressing #any #further #objection #felt #most #respectet #Ranjina Thomas

Next TV

Related Stories
'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

Jul 23, 2026 04:20 PM

'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

നീറ്റ് ക്രമക്കേടുകൾക്കെതിരായ ഡൽഹി സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. ജെൻസി വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ...

Read More >>
'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

Jul 21, 2026 02:31 PM

'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ ക്രമക്കേടിനുമെതിരെ ഡൽഹിയിൽ സമരം. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ പിന്തുണയുമായി....

Read More >>
ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

Jul 18, 2026 12:59 PM

ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

ഇടപ്പള്ളിയിൽ യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെ അധിക്ഷേപിച്ചെന്ന ആരോപണം. ആശുപത്രിയിൽ വെച്ചും മർദിച്ചതായി പരാതി. 5 പേർക്കെതിരെ പൊലീസ്...

Read More >>
സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

Jul 17, 2026 05:35 PM

സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

രണ്ട് കീമോകൾ പൂർത്തിയാക്കിയ രേണു സുധി ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷം വീട്ടിലെത്തി. തന്റെ ആരോഗ്യവിവരങ്ങളും ദൈവത്തോടുള്ള സംഭാഷണവും താരം...

Read More >>
  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

Jul 17, 2026 04:27 PM

'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

മഞ്ഞുരുകും കാലം ഫെയിം മോനിഷ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചു. സ്വകാര്യ ഫോട്ടോകൾ ചോർന്നതും 100 പവൻ സ്വർണം ആവശ്യപ്പെട്ടതും ഡിവോഴ്സ് ലഭിച്ച സന്തോഷവും നടി...

Read More >>
Top Stories










News Roundup