#AbhiramiSuresh | എനിക്ക് അയാളോട് വെറുപ്പില്ല; ബാലയെ പോലെ ഗോപി സുന്ദര്‍ ചേച്ചിയെ ദ്രോഹിച്ചിട്ടില്ല -അഭിരാമി സുരേഷ്

#AbhiramiSuresh | എനിക്ക് അയാളോട് വെറുപ്പില്ല; ബാലയെ പോലെ ഗോപി സുന്ദര്‍ ചേച്ചിയെ ദ്രോഹിച്ചിട്ടില്ല -അഭിരാമി സുരേഷ്
2024-09-29T13:36:00 | By ShafnaSherin

(moviemax.in)ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്ന താരമാണ് ബാല. തമിഴ്‌നാട്ടിലെ പ്രമുഖ താരകുടുംബാംഗമാണെങ്കിലും മലയാളത്തിലാണ് നടന് അഭിനയം സാധ്യത കൂടുതലായി കിട്ടിയത്.

കേരളത്തില്‍ വന്ന് വിവാഹിതനായെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ബാലയും മുന്‍ ഭാര്യയായിരുന്ന അമൃത സുരേഷും തമ്മിലുള്ള പരസ്യമായ ആരോപണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.

താരങ്ങളുടെ ആരോപണത്തിനിടയിലേക്ക് മകള്‍ കൂടി വന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയത്. പിന്നാലെ അമൃതയും മകളും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.

പലരും അമൃതയുടെ രണ്ടാമത്തെ റിലേഷനെ കുറ്റപ്പെടുത്തി ആണ് സംസാരിച്ചത്...ബാലയുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത രണ്ടാമതൊരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹിതരായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഒരുമിച്ചുള്ള ഫോട്ടോസ് പുറത്ത് വിട്ടത് മുതല്‍ അമൃതയും ഗോപിയും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അധികം വൈകാതെ താരങ്ങള്‍ വേര്‍പിരിഞ്ഞു. വളരെ പെട്ടെന്ന് ഒരു റിലേഷന്‍ഷിപ്പ് അവസാനിച്ചതിലൂടെയാണ് അമൃതയും ഗോപിയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണവും ഗായിക തുറന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതേ കമന്റുകളാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ വരുന്നത്. ഇതോടെ ബാലയും ഗോപിയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അഭിരാമി തന്നെ സംസാരിച്ചിരിക്കുകയാണ്.

'ഗോപിയേട്ടന്‍ ബെസ്റ്റ് എന്ന് പറഞ്ഞിട്ട് അത് ശരിയായിരുന്നോ?' എന്നാണ് ഒരാള്‍ അഭിരാമിയോട് ചോദിച്ചത്. 'ബാലയെക്കാളും നൂറ് ശതമാനം നല്ലതായിരുന്നു. സ്വന്തം പോരായ്മകളും നന്മകളുമുള്ള മനുഷ്യനാണ് ഗോപി സുന്ദര്‍.

അവര്‍ക്കൊരുമിച്ച് മുന്നോട്ട് ആശയപരമായി പോകാന്‍ പറ്റാതെ വന്നപ്പോള്‍ പരസ്പര ബഹുമാനത്തോട് കൂടി ബന്ധം അവസാനിപ്പിച്ചു.ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. അയാള്‍ എന്തുമായിക്കോട്ടെ, എന്റെ അച്ഛനെയും അമ്മയെയും ചേച്ചിയെയും ദ്രോഹിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ എനിക്ക് അയാളോട് വെറുപ്പുമില്ലെന്ന്' അഭിരാമി പറയുന്നു. നിങ്ങളൊക്കെ തലയില്‍ വെച്ചിരിക്കുന്ന ബാലയുടെ യഥാര്‍ഥ മുഖം കണ്ടാല്‍ ഇന്ന് സപ്പോര്‍ട്ട് ചെയ്തത് ഓര്‍ത്ത് നിങ്ങള്‍ വെറുത്ത് മരിക്കും. അയാള് കാരണം ജീവിതം പോയ പെണ്ണുങ്ങള്‍ക്കും കുടുംബത്തിനും അറിയാം സത്യമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

2009 ലാണ് അമൃത സുരേഷും ബാലയും വിവാഹിതരാവുന്നത്. വൈകാതെ ഇരുവരും ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരങ്ങള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. 2022 ല്‍ അമൃത ഗോപി സുന്ദറുമായി പുതിയൊരു ജീവിതം ആരംഭിച്ചെങ്കിലും അത് പാതി വഴിയില്‍ അവസാനിച്ചു.

അതുപോലെ ബാലയും മറ്റൊരു വിവാഹം കഴിച്ചു. ഡോക്ടര്‍ കൂടിയായ എലിസബത്തിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം വേര്‍പിരിയുകയായിരുന്നു.

Content Highlight: #hate #him #GopiSundar #not #harmed #her #sister #like #Bala #AbhiramiSuresh

Next TV

Related Stories
'ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്';  വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പോസ്റ്റിന് പിന്നാലെ പേളി മാണിക്കെതിരെ സൈബർ ആക്രമണം

Jul 24, 2026 01:00 PM

'ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്'; വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പോസ്റ്റിന് പിന്നാലെ പേളി മാണിക്കെതിരെ സൈബർ ആക്രമണം

ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിൽ പേളി മാണിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വിവാദം. പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ച് നൽകിയ പ്രതികരണം ബാലൻസിംഗ്...

Read More >>
'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

Jul 24, 2026 12:17 PM

'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ ലൈവിന് താഴെ രഞ്ജിനി ഹരിദാസിന്റെ ശക്തമായ പ്രതികരണം. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുള്ള...

Read More >>
'5,000 രൂപയ്ക്ക് ഇത്രയും നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോ..? എനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ'; അനസ് പാണാവള്ളി

Jul 24, 2026 11:32 AM

'5,000 രൂപയ്ക്ക് ഇത്രയും നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോ..? എനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ'; അനസ് പാണാവള്ളി

ബിനീഷ് ബാസ്റ്റിന്റെ പിറന്നാൾ ആശംസ മറുപടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി അനസ് പാണാവള്ളി. 30000 രൂപയിൽ 25000 തിരികെ നൽകിയെന്ന് അവകാശപ്പെട്ട്...

Read More >>
'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

Jul 23, 2026 04:20 PM

'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

നീറ്റ് ക്രമക്കേടുകൾക്കെതിരായ ഡൽഹി സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. ജെൻസി വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ...

Read More >>
'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

Jul 21, 2026 02:31 PM

'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ ക്രമക്കേടിനുമെതിരെ ഡൽഹിയിൽ സമരം. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ പിന്തുണയുമായി....

Read More >>
Top Stories










News Roundup