#AbhiramiSuresh | എനിക്ക് അയാളോട് വെറുപ്പില്ല; ബാലയെ പോലെ ഗോപി സുന്ദര്‍ ചേച്ചിയെ ദ്രോഹിച്ചിട്ടില്ല -അഭിരാമി സുരേഷ്

#AbhiramiSuresh | എനിക്ക് അയാളോട് വെറുപ്പില്ല; ബാലയെ പോലെ ഗോപി സുന്ദര്‍ ചേച്ചിയെ ദ്രോഹിച്ചിട്ടില്ല -അഭിരാമി സുരേഷ്
Sep 29, 2024 01:36 PM | By ShafnaSherin

(moviemax.in)ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്ന താരമാണ് ബാല. തമിഴ്‌നാട്ടിലെ പ്രമുഖ താരകുടുംബാംഗമാണെങ്കിലും മലയാളത്തിലാണ് നടന് അഭിനയം സാധ്യത കൂടുതലായി കിട്ടിയത്.

കേരളത്തില്‍ വന്ന് വിവാഹിതനായെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ബാലയും മുന്‍ ഭാര്യയായിരുന്ന അമൃത സുരേഷും തമ്മിലുള്ള പരസ്യമായ ആരോപണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.

താരങ്ങളുടെ ആരോപണത്തിനിടയിലേക്ക് മകള്‍ കൂടി വന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയത്. പിന്നാലെ അമൃതയും മകളും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.

പലരും അമൃതയുടെ രണ്ടാമത്തെ റിലേഷനെ കുറ്റപ്പെടുത്തി ആണ് സംസാരിച്ചത്...ബാലയുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത രണ്ടാമതൊരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹിതരായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഒരുമിച്ചുള്ള ഫോട്ടോസ് പുറത്ത് വിട്ടത് മുതല്‍ അമൃതയും ഗോപിയും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അധികം വൈകാതെ താരങ്ങള്‍ വേര്‍പിരിഞ്ഞു. വളരെ പെട്ടെന്ന് ഒരു റിലേഷന്‍ഷിപ്പ് അവസാനിച്ചതിലൂടെയാണ് അമൃതയും ഗോപിയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണവും ഗായിക തുറന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതേ കമന്റുകളാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ വരുന്നത്. ഇതോടെ ബാലയും ഗോപിയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അഭിരാമി തന്നെ സംസാരിച്ചിരിക്കുകയാണ്.

'ഗോപിയേട്ടന്‍ ബെസ്റ്റ് എന്ന് പറഞ്ഞിട്ട് അത് ശരിയായിരുന്നോ?' എന്നാണ് ഒരാള്‍ അഭിരാമിയോട് ചോദിച്ചത്. 'ബാലയെക്കാളും നൂറ് ശതമാനം നല്ലതായിരുന്നു. സ്വന്തം പോരായ്മകളും നന്മകളുമുള്ള മനുഷ്യനാണ് ഗോപി സുന്ദര്‍.

അവര്‍ക്കൊരുമിച്ച് മുന്നോട്ട് ആശയപരമായി പോകാന്‍ പറ്റാതെ വന്നപ്പോള്‍ പരസ്പര ബഹുമാനത്തോട് കൂടി ബന്ധം അവസാനിപ്പിച്ചു.ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. അയാള്‍ എന്തുമായിക്കോട്ടെ, എന്റെ അച്ഛനെയും അമ്മയെയും ചേച്ചിയെയും ദ്രോഹിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ എനിക്ക് അയാളോട് വെറുപ്പുമില്ലെന്ന്' അഭിരാമി പറയുന്നു. നിങ്ങളൊക്കെ തലയില്‍ വെച്ചിരിക്കുന്ന ബാലയുടെ യഥാര്‍ഥ മുഖം കണ്ടാല്‍ ഇന്ന് സപ്പോര്‍ട്ട് ചെയ്തത് ഓര്‍ത്ത് നിങ്ങള്‍ വെറുത്ത് മരിക്കും. അയാള് കാരണം ജീവിതം പോയ പെണ്ണുങ്ങള്‍ക്കും കുടുംബത്തിനും അറിയാം സത്യമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

2009 ലാണ് അമൃത സുരേഷും ബാലയും വിവാഹിതരാവുന്നത്. വൈകാതെ ഇരുവരും ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരങ്ങള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. 2022 ല്‍ അമൃത ഗോപി സുന്ദറുമായി പുതിയൊരു ജീവിതം ആരംഭിച്ചെങ്കിലും അത് പാതി വഴിയില്‍ അവസാനിച്ചു.

അതുപോലെ ബാലയും മറ്റൊരു വിവാഹം കഴിച്ചു. ഡോക്ടര്‍ കൂടിയായ എലിസബത്തിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം വേര്‍പിരിയുകയായിരുന്നു.

#hate #him #GopiSundar #not #harmed #her #sister #like #Bala #AbhiramiSuresh

Next TV

Related Stories
#DiyaKrishna  | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ

Sep 29, 2024 05:32 PM

#DiyaKrishna | അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി,ഞങ്ങൾക്ക് വേറെ റൂം ലഭിച്ചു; ദിയ കൃഷ്ണ

ദിയയുടെ ബ്രെെഡൽ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. ദിയയുടെ സബ്ക്രെെെബേർസ് കാത്തിരുന്ന വിവാഹമായിരുന്നു...

Read More >>
#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

Sep 28, 2024 01:01 PM

#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍...

Read More >>
#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

Sep 28, 2024 07:59 AM

#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ്...

Read More >>
#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ്  '-അമൃത സുരേഷ്

Sep 27, 2024 02:36 PM

#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ് '-അമൃത സുരേഷ്

തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത്...

Read More >>
#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

Sep 27, 2024 01:26 PM

#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

ജീവിതത്തിന്റെ സോഴ്‌സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത്...

Read More >>
Top Stories










News Roundup