#kareenakapoor | അപൂർവ സൗന്ദര്യം ഒരു സർജറിക്കും നൽകാനാകില്ല; അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി

#kareenakapoor | അപൂർവ സൗന്ദര്യം ഒരു സർജറിക്കും നൽകാനാകില്ല; അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി
Sep 22, 2024 03:30 PM | By ADITHYA. NP

(moviemax.in)ച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കിയത്.ഒരു സർജറിക്ക് പോലും ഇത്ര സൗന്ദര്യം നൽകാനാകില്ല.

ബോളിവുഡിലെ പല നടിമാരും ഇത്തരത്തിൽ കവിൾത്തടവും ചുണ്ടുകളും ലഭിക്കാൻ വേണ്ടി കോസ്മെറ്റിക് സർജറികൾ ചെയ്യാറുണ്ട്.

കരീന കപൂറെന്ന പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിൽ ആദ്യം വരിക ബോളിവുഡിലെ നിറപകിട്ടുകളാണ്. ഐക്കോണിക്കായി മാറിയ നിരവധി സിനിമകൾ കരീന ചെയ്തിട്ടുണ്ട്.

എന്നാൽ അതിനേക്കാളുപരി കരീനയെന്ന താരത്തോട് പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ട്. ഓൺ സ്ക്രീനിൽ ചെയ്ത പല കഥാപാത്രങ്ങളായിത്തന്നെ കരീനയെ ആരാധകർ കണ്ടു.

കഭി ഖുശി കഭി ഖമ്മിലെ പൂ, ജബ് വി മെറ്റിലെ ​ഗീത് എന്നീ കഥാപാത്രങ്ങളെ തന്നിൽ നിന്നും മാറ്റി നിർത്താൻ കരീനയ്ക്ക് പലപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ആരാധകർ പറയുന്നു.

ബോളിവുഡെന്ന ​ഗ്ലാമർ ലോകത്ത് സിനിമകളും പാർട്ടികളും ആഘോഷങ്ങളുമായി കരീന ജീവിതം ആസ്വദിക്കുന്നു. പൊതുവെ കണ്ട് വരുന്ന ഇന്ത്യക്കാരികളെ പോലെയല്ല കരീനയുടെ ഫേഷ്യൽ ഫീച്ചറുകൾ.

നീല കണ്ണുകൾ, അൽപ്പം ഉയർന്ന് വിദേശ വനിതളുടേത് പോലെയുള്ള കവൾത്തടങ്ങൾ, മൂക്ക് എന്നിവ കരീനയുടെ പ്രത്യേകതകളാണ്. കശ്മീർ, പഞ്ചാബ്, പാകിസ്താൻ എന്നിവടങ്ങളിലെ സ്ത്രീകളുടേത് പോലെയും മുഖം തോന്നാറുണ്ട്.

ബോളിവുഡിലെ പല നടിമാരും ഇത്തരത്തിൽ കവിൾത്തടവും ചുണ്ടുകളും ലഭിക്കാൻ വേണ്ടി കോസ്മെറ്റിക് സർജറികൾ ചെയ്യാറുണ്ട്.

എന്നാൽ കരീനയ്ക്ക് ഈ അപൂർവ സൗന്ദര്യം ജന്മനാ ലഭിച്ചതാണ്. ഇതിന് പിന്നിലെ കാരണം തേടുമ്പോൾ നടിയുടെ ജനിതക പരമ്പരയിലേക്കാണ് എത്തുക. മുംബൈയിലാണ് കരീന കപൂർ ജനിച്ചത്.

കരീനയുടെ പിതാവ് രൺധീർ കപൂറും മുംബൈയിലാണ് ജനിച്ചത്.പക്ഷെ രൺധീറിന്റേത് പഞ്ചാബി ഹിന്ദു കുടുംബമാണ്. ഇന്നത്തെ പാകിസ്താനിലുള്ള പെഷ്വാറിനടുത്താണ് ഈ കുടുംബത്തിന്റെ സ്വദേശം.

ബബിത കപൂർ എന്നാണ് കരീനയുടെ അമ്മയുടെ പേര്. ബബിതയുടെ അച്ഛൻ സിന്ധി ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ ബബിതയുടെ അമ്മ ബാർബറ ഇന്ത്യക്കാരിയല്ല. ബ്രിട്ടീഷുകാരിയാണ്.

ചുരുക്കി പറഞ്ഞാൽ അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി. പല എത്നിസിറ്റികളുടെയും അംശം കരീനയുടെ മുഖത്ത് കാണാം.

നോർത്ത് ഇന്ത്യയിലെ ജാട്ട്, റോർ വിഭാ​ഗങ്ങളിലെ ആളുകളുമായി കരീനയ്ക്ക് രൂപ സാദൃശ്യമുണ്ട്.അഫ്​ഘാനിലെ പഷ്തൂൺ വിഭാ​ഗവുമായും കരീനയ്ക്ക് രൂപ സാദൃശ്യമുണ്ട്. നടിയുടെ കുടുംബത്തിലെ മുൻതലമുറകൾ ഈ മേഖലകളിൽ നിന്നുള്ളവരാണ്.

ഒപ്പം ബ്രീട്ടീഷുകാരിയായ മുത്തശ്ശി ബാർബറയുടെ സൗന്ദര്യവും കരീനയുടെ മുഖത്ത് കാണാം.

#No #surgery #give #rare #beauty #different #genes #father #mother #made #Kareena #very #beautiful

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall