#Saipallavi | 'ചേച്ചിമാരായാല്‍ ഇങ്ങനെയാവണം'; പൂജയ്ക്ക് മൈലാഞ്ചിയിട്ട്, ഹല്‍ദിയിലും സംഗീതിലും നിറഞ്ഞാടി സായ് പല്ലവി

#Saipallavi  |  'ചേച്ചിമാരായാല്‍ ഇങ്ങനെയാവണം'; പൂജയ്ക്ക് മൈലാഞ്ചിയിട്ട്, ഹല്‍ദിയിലും സംഗീതിലും നിറഞ്ഞാടി സായ് പല്ലവി
Sep 14, 2024 09:16 PM | By ShafnaSherin

(moviemax.in)സെപ്റ്റംബര്‍ ആദ്യ ആഴ്ച്ചയായിരുന്നു സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹം. ഏറെക്കാലമായി സുഹൃത്തായിരുന്ന വിനീതിനെയാണ് പൂജ ജീവിതപങ്കാളിയാക്കിയത്.

കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.ഇപ്പോഴിതാ വിവാഹത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞശേഷം ആഘോഷത്തില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളോടും കൂടി ആഘോഷത്തോടെയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം അതിഥികള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. ഈ ചടങ്ങുകളിലെല്ലാം നിറസാന്നിധ്യമായിരുന്നു സായ് പല്ലവി.ഒരു സഹോദരിയുടെ ഉത്തരവാദിത്തങ്ങളോടു കൂടി ഓടി നടക്കുന്ന സായ് പല്ലവിയെ വീഡിയോകളിലെല്ലാം കാണാം.

ഇതില്‍ ഏറ്റവും മനോഹരമായത് മെഹന്ദി വീഡിയോയാണ്. സായ് പല്ലവി തന്നെയായിരുന്നു പൂജയുടെ മെഹന്ദി ആര്‍ട്ടിസ്റ്റ്. പൂജയ്ക്ക് സായ് പല്ലവി മൈലാഞ്ചിയിട്ടു കൊടുക്കുന്നതും പൂജയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് പൂജയുടെ മെഹന്ദി ഔട്ട്ഫിറ്റ്. ബെയ്ജ് നിറത്തിലുള്ള കുര്‍ത്തി സെറ്റാണ് സായ് പല്ലവി ധരിച്ചത്.തമിഴ്‌നാട്ടിലെ നീലഗിരിയിലെ ബഡാഗ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് സായ് പല്ലവിയുടെ കുടുംബം.

ബഡഗ ആചാരങ്ങള്‍ക്ക് അനുസരിച്ചായിരുന്നു വിവാഹം. വെള്ള മുണ്ട് തലയില്‍ കെട്ടിയാണ് വരനും വധുവും വിവാഹ വേദിയിലെത്തിയത്. വെള്ള സാരിയായിരുന്നു സായ് പല്ലവിയുടെ വേഷം.'എന്റെ ഹല്‍ദി, ഇതെല്ലാം വെറും മഞ്ഞളും പൂക്കളും മാത്രമായിരുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് ഹല്‍ദി വീഡിയോ പൂജ കണ്ണന്‍ പോസ്റ്റ് ചെയ്തത്.

സെറ്റ് സാരിയായിരുന്നു ഹല്‍ദിയില്‍ പൂജയുടെ ഔട്ട്ഫിറ്റ്. മഞ്ഞ നിറത്തിലുള്ള എ ലൈന്‍ ഡ്രസ്സായിരുന്നു സായ് പല്ലവിയുടെ ഔട്ട്ഫിറ്റ്.പ്രീ വെഡ്ഡിങ് ദിനത്തില്‍ പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള സാരിയും സ്വര്‍ണാഭരണങ്ങളുമാണ് പൂജ ധരിച്ചത്. നീല നിറത്തിലുള്ള സാരിയായിരുന്നു സായ് പല്ലവിയുടെ ഔട്ട്ഫിറ്റ്. മനോഹരമായി അലങ്കരിച്ച വേദിയിലാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ഒരുക്കിയത്.

#Sisters #like #Saipallavi #full #haldi #music #henna #pooja

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall