കത്തിയുമായി ജീത്തു ജോസഫ്; 'ദൃശ്യം 3'ക്ക് മുൻപ് മറ്റൊരു ത്രില്ലർ, 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ

കത്തിയുമായി ജീത്തു ജോസഫ്; 'ദൃശ്യം 3'ക്ക് മുൻപ് മറ്റൊരു ത്രില്ലർ, 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
Feb 24, 2026 03:21 PM | By VIPIN P V

നിങ്ങൾക്കായി ഒരു വിഷ്വൽ എക്സ്പീരിയൻസ് ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിട്ടുണ്ട്. മലയാളത്തിലെ ത്രില്ലർ സിനിമകളുടെ കിംഗ് ജീത്തു ജോസഫ് ഷോറണ്ണറായി എത്തുന്ന പുത്തൻ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്.

'റോസ്‌ലിൻ' എന്താണെന്ന് പരിചയപ്പെടുത്തുന്ന ഷോറണ്ണർ കൂടിയായ ജീത്തു ജോസഫിന്റെ റീൽ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. നിങ്ങൾ സ്വപ്നം കാണാറുണ്ടോ? എന്ന സീരീസിന്റെ കോർ ആയിട്ടുള്ള ചോദ്യം ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

'മൂത്തോൻ' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപു ആണ് ടൈറ്റിൽ കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്. പച്ചക്കണ്ണുകളുള്ള ഒരാൾ തന്നെ പിന്തുടരുന്നു എന്ന തോന്നലും ഭീതിതമായ സ്വപ്നങ്ങളും വേട്ടയാടുന്ന ഒരു പെൺകുട്ടിയാണ് റോസ്ലിൻ. തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവൾ ഡോക്ടറോട് സംസാരിക്കുന്നുണ്ടെങ്കിലും, രാത്രിയിലിരുന്ന് പുസ്തകം വായിക്കുന്നതാണ് ഇതിന് കാരണമെന്ന് പറഞ്ഞ് അവളുടെ മാതാപിതാക്കൾ അതെല്ലാം തള്ളിക്കളയുകയാണ്.

എന്നാൽ, റോസ്ലിന്റെ ഭയത്തെ ശരിവയ്ക്കുന്ന തരത്തിൽ അവൾ ഭയപ്പെടുന്ന ആ അപരിചിതൻ അവരുടെ വീട്ടിലെ അതിഥിയായി എത്തുകയാണ്. ഇതോടെ കഥയിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകൾ സംഭവിക്കുന്നു. അവളുടെ മാതാപിതാക്കളുടെ വിശ്വാസം അതിഥി നേടിയെടുക്കുന്നു. അയാളുടെ നിഗൂഢമായ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ റോസ്ലിന് സാധിക്കുമോ എന്നതാണ് സീരീസ് കാഴ്ചക്കാർക്ക് മുന്നിൽ വെക്കുന്നത്.

സുമേഷ് നന്ദകുമാറാണ് 'റോസ്ലിന്റെ' സംവിധായകൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ലിറിസിസ്റ്റ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്നു പ്രത്യേകതയും റോസ്‌ലിന് ഉണ്ട്. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജാണ് നിർമാണം.

വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്ന സീരിസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പി.എം. ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിങ് റിയാസ് കെ ബദറാണ്. സംഗീതം - വിഷ്ണു ശ്യാം. പിആർഒ - റോജിൻ കെ റോയ്.

'കേരള ക്രൈം ഫയൽസ്', '1000 ബേബീസ്', 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന മറ്റൊരു മികച്ച ദൃശ്യ വിസ്മയമായിരിക്കും റോസ്ലിൻ എന്നാണ് ഇതുവരെയുള്ള അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരീസ് ലഭ്യമാകും.

Content Highlight: jeethu joseph with thriller web series secret stories roslin before drishyam 3

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News