Feb 23, 2026 01:58 PM

( https://moviemax.in/) 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെ 'ബുൾ ഷിറ്റ് പ്രൊപഗണ്ട' എന്ന് വിശേഷിപ്പിച്ച ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിങ്. അനുരാഗ് കശ്യപിന് മാനസിക പ്രശ്നങ്ങളാണെന്നും എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും കാമാഖ്യ നാരായൺ സിങ് പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ ഈ രൂക്ഷ പ്രതികരണം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനെ ചൊല്ലി വലിയ തർക്കങ്ങളാണ് സിനിമാ ലോകത്ത് നടക്കുന്നത്. ചിത്രം വെറും വ്യാജപ്രചാരണമാണെന്ന അനുരാഗ് കശ്യപിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ യുദ്ധവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് സംവിധായകൻ തന്നെ നേരിട്ട് വ്യക്തിപരമായ പരാമർശങ്ങളുമായി രംഗത്തെത്തിയത്.

'ഇങ്ങനെ ഖിച്ഡി പോലും വിളമ്പില്ലെന്നാണ് അനുരാഗ് കശ്യപ്ജി പറയുന്നത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരാൾക്ക് ലഡുപോലും അങ്ങനെ നൽകാൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, നിഷ്‌കളങ്കരായ നമ്മുടെ പെൺമക്കളെ മതംമാറ്റാൻ ബീഫ് നൽകുന്നുണ്ട്, അതൊരു കുറ്റകൃത്യമാണ്. അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നങ്ങളുണ്ട്, അദ്ദേഹം എല്ലാത്തിലും കുറ്റംകണ്ടുപിടിക്കുന്നു. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും അദ്ദേഹത്തിന് പ്രശ്‌നമുണ്ട്.

ദ ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകൾക്കുമിടയിലെ അധാർമികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറമുള്ള കാര്യമാണത്. എന്നാൽ, ഈ മനുഷ്യന് മാനസിക പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തെ സമൂഹമിപ്പോൾ ഗൗരവത്തിലെടുക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്യുന്ന സിനിമകളെല്ലാം പരാജയമാണ്. അദ്ദേഹത്തിന് നല്ലബുദ്ധി കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന', നാരായൺ സിങ് പറഞ്ഞു.

'Anurag, who made a film about father-daughter relationship, has a mental problem; everything he does is a failure'; 'Kerala Story 2' director openly reveals

Next TV

Top Stories










News Roundup