---
title: "'ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയതല്ല'; വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സാമന്ത"
english_title: "Samantha on life after divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343851/samantha-on-life-after-divorce"
published_at: "2026-02-24T10:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d2a3f41cd4_tru4.jpg"
keywords: []
---

# 'ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയതല്ല'; വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സാമന്ത

> **Lead Summary:** **[ **പ്രമുഖ തെന്നിന്ത്യൻ താരം സാമന്ത തന്റെ പുതിയ ജീവിതത്തെക്കുറിച്ചും പങ്കാളിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ പൂർണ്ണമായും ഉൾവലിഞ്ഞു പോയെന്നും ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

## Article Content

**[ **പ്രമുഖ തെന്നിന്ത്യൻ താരം സാമന്ത തന്റെ പുതിയ ജീവിതത്തെക്കുറിച്ചും പങ്കാളിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ പൂർണ്ണമായും ഉൾവലിഞ്ഞു പോയെന്നും ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാമന്ത തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തിന് ശേഷം ആ സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ താൻ സ്വയം പാകപ്പെട്ടുവെന്നും ഈ ബന്ധം തന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റിയെന്നും താരം പറയുന്നു.

എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് തങ്ങളെന്നും ജോലിയിലും വ്യായാമത്തിലും വിനോദത്തിലും തങ്ങൾ ഒന്നിച്ചാണെന്നും സാമന്ത പറഞ്ഞു. ഒരു ദിവസത്തേക്ക് തനിച്ച് മാറിനിൽക്കേണ്ടി വരുന്നത് പോലും ഇപ്പോൾ പ്രയാസമുള്ള കാര്യമാണെന്ന് താരം കൂട്ടിച്ചേർത്തു.

ഫാമിലി മാൻ, ഗൺസ് ആൻഡ് ഗുലാബ്സ് തുടങ്ങിയ പ്രശസ്തമായ സീരീസുകളുടെ സംവിധായകനായ രാജ് നിദിമോരുവുമായുള്ള ബന്ധം വെറുമൊരു ഹണിമൂൺ കാലഘട്ടം മാത്രമല്ലെന്നും അതിനൊക്കെയുള്ള സമയം കഴിഞ്ഞുവെന്നും സാമന്ത വ്യക്തമാക്കി.

രാജിന് മുന്നിൽ തനിക്ക് എന്ത് മണ്ടത്തരവും കാണിക്കാമെന്ന സ്വാതന്ത്ര്യമുണ്ടെന്നും താരം തമാശരൂപേണ പറഞ്ഞു. നാഗചൈതന്യയുമായുള്ള നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ലായിരുന്നു സാമന്ത വിവാഹമോചിതയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343851/samantha-on-life-after-divorce)