---
title: "സദ്യയ്ക്കൊപ്പം ബീഫും പോർക്കും; 'ദ കേരള സ്റ്റോറി 2' വിന് മറുപടിയുമായി വിഭവങ്ങളുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജിന്റെ പരിഹാസം"
english_title: "Prakash Raj's sarcasm in response to 'The Kerala Story 2', sharing a picture of dishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343689/prakash-rajs-sarcasm-in-response-to-the-kerala-story-2-sharing-a-picture-of-dishes"
published_at: "2026-02-23T12:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bfbd923486_Prakash_Rajs_sarcasm_in_response_to_The_Kerala_Story_2,_sharing_a_picture_of_dishes.jpg"
keywords: []
---

# സദ്യയ്ക്കൊപ്പം ബീഫും പോർക്കും; 'ദ കേരള സ്റ്റോറി 2' വിന് മറുപടിയുമായി വിഭവങ്ങളുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജിന്റെ പരിഹാസം

> **Lead Summary:** **[**'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ചർച്ചയാകുന്നതിനിടെ, പരോക്ഷ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. വെജിറ്റേറിയൻ സദ്യയ്ക്കൊപ്പം പോർക്കും ബീഫും മത്സ്യവും ഒന്നിച്ച് വിളമ്പുന്നതാണ് യഥാർത്ഥ 'കേരള സ്റ്റോറി' എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വിവിധ വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഈ പരാമർശം.

## Article Content

**[**'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ചർച്ചയാകുന്നതിനിടെ, പരോക്ഷ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. വെജിറ്റേറിയൻ സദ്യയ്ക്കൊപ്പം പോർക്കും ബീഫും മത്സ്യവും ഒന്നിച്ച് വിളമ്പുന്നതാണ് യഥാർത്ഥ 'കേരള സ്റ്റോറി' എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വിവിധ വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഈ പരാമർശം.

'പോർക്കും ബീഫും മത്സ്യവും വെജിറ്റേറിയൻ സദ്യയിൽ ഒന്നിച്ചുചേരുന്നതും അവരെല്ലാം സമാധാനപരമായി ജീവിക്കുന്നതുമാണ് യഥാർഥ കേരളാ സ്റ്റോറി, രുചിച്ചുനോക്കൂ', എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലർ വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസും പ്രകാശ് രാജ് സമാനകുറിപ്പ് പങ്കുവെച്ചിരുന്നു. 'യഥാർഥ കേരളാ സ്റ്റോരി ഇങ്ങനെയാണ്, 'കൊതിപ്പിക്കുന്ന രുചിയാത്രയിൽ, കേരളത്തിന്റെ സ്വാദിഷ്ടമായ സിറിയൻ ക്രിസ്ത്യൻ ബീഫ് ഫ്രൈയുടേയും കോക്കനട്ട് ബീഫിന്റേയും പൈതൃകവും സംസ്‌കാരവും കൂടിച്ചേർന്നിരിക്കുന്നു. ദയവായി പരീക്ഷിച്ചുനോക്കൂ', എന്നായിരുന്നു കഴിഞ്ഞദിവസം കുറിച്ചത്.

കഴിഞ്ഞദിവസമാണ് ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെ ടീസറിലുണ്ടായിരുന്നു. വലിയ പ്രതിഷേധവും പരിഹാസവുമായിരുന്നു ഇതോടെ ടീസറിനെതിരെ ഉയർന്നത്. സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധമുയർന്നു. സിനിമയ്‌ക്കെതിരേ അതിരൂക്ഷവിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.

[February 22, 2026— Prakash Raj (@prakashraaj)

[The real #KeralaStory is how pork, beef and fish coexist with vegetarian sadya and all of them live in harmony. Please relish 😍😍😍 #justasking happy Sunday everyone ❤️❤️ pic.twitter.com/Ea2JCPd6n6](https://twitter.com/prakashraaj/status/2025438306696396959?ref_src=twsrc%5Etfw)

[
](https://x.com/prakashraaj/status/2025438306696396959?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2025438306696396959%7Ctwgr%5E53cdd5c3cd67872eef81c7edac70db9a4777d795%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fprakash-raj-real-kerala-story-food-controversy-gd8pp46j)

### Related Links & Sources
- [Original Story Source](https://moviemax.in/news/343689/prakash-rajs-sarcasm-in-response-to-the-kerala-story-2-sharing-a-picture-of-dishes)