---
title: "'അത് പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്, എന്റെ മകനല്ല'; ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബത്തിന്റെ വിവാദത്തിൽ മറുപടിയുമായി രേണു സുധി"
english_title: "Renu Sudhi responds to the controversy surrounding the album with intimate scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343996/renu-sudhi-responds-to-the-controversy-surrounding-the-album-with-intimate-scenes"
published_at: "2026-02-24T16:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d80827fad7_Renu_Sudhi_responds_to_the_controversy_surrounding_the_album_with_intimate_scenes.jpg"
keywords: []
---

# 'അത് പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്, എന്റെ മകനല്ല'; ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബത്തിന്റെ വിവാദത്തിൽ മറുപടിയുമായി രേണു സുധി

> **Lead Summary:** തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യക്തിഹത്യകൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി അന്തരിച്ച നടൻ സുധി കൊച്ചിന്റെ ഭാര്യ രേണു സുധി. തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മൂത്ത മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ചും പലരും അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് രേണു ചൂണ്ടിക്കാട്ടി. എല്ലാവരെയും പോലെ സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണ് താനെന്നും രേണു വ്യക്തമാക്കി.ഭർത്താവ് മരിച്ച ഒരാൾക്ക് പിന്നെ ജീവിതത്തിൽ മറ്റൊന്നും പറ്റില്ലെന്ന രീതിയിലുള്ള കമന്റുകൾ വേദനിപ്പിക്കുന്നതാണെന്ന് രേണു പറയുന്നു. സുധി മരിച്ചതിന് ശേഷം താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വ്യക്തമാക്കിയ താരം, തന്നെയും മക്കളെയും ചേർത്തുപിടിക്കുന്നതിന് പകരം ക്രൂരമായ കമന്റുകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.

## Article Content

തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യക്തിഹത്യകൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി അന്തരിച്ച നടൻ സുധി കൊച്ചിന്റെ ഭാര്യ രേണു സുധി. തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മൂത്ത മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ചും പലരും അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് രേണു ചൂണ്ടിക്കാട്ടി. എല്ലാവരെയും പോലെ സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണ് താനെന്നും രേണു വ്യക്തമാക്കി.ഭർത്താവ് മരിച്ച ഒരാൾക്ക് പിന്നെ ജീവിതത്തിൽ മറ്റൊന്നും പറ്റില്ലെന്ന രീതിയിലുള്ള കമന്റുകൾ വേദനിപ്പിക്കുന്നതാണെന്ന് രേണു പറയുന്നു. സുധി മരിച്ചതിന് ശേഷം താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വ്യക്തമാക്കിയ താരം, തന്നെയും മക്കളെയും ചേർത്തുപിടിക്കുന്നതിന് പകരം ക്രൂരമായ കമന്റുകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.

''എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയേ പറ്റത്തുള്ളൂ. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ. സുധിച്ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും. അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി'', രേണു പറഞ്ഞു.

വസ്ത്രധാരണത്തെക്കുറിച്ചു വരുന്ന വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ''സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ?'', ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് മറുപടിയായി രേണു സുധി പറഞ്ഞു.

ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബം ചെയ്തതിനെതിരെ കിച്ചു പ്രതികരിച്ചു എന്ന ചോദ്യത്തിനും രേണു മറുപടി നൽകി. ''ആ പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്. എന്റെ മകൻ ഞാൻ ചെയ്ത ആൽബങ്ങളെപ്പറ്റിയോ വർക്കുകളെപ്പറ്റിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം എന്റെ ഒരാൽബം കണ്ടിട്ട് മനസിലാകാതെ എന്താ അമ്മാ ഇതിന്റെ കഥ എന്നു ചോദിച്ചു വിളിച്ചു. അതല്ലാതെ മറ്റൊന്നും അവൻ ചോദിച്ചിട്ടില്ല'', രേണു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343996/renu-sudhi-responds-to-the-controversy-surrounding-the-album-with-intimate-scenes)