---
title: "മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടൻ! ക്ലിഫ് ഹൗസിൽ അപൂർവ്വ കൂടിക്കാഴ്ച; കേരളം ഉറ്റുനോക്കുന്ന അഭിമുഖം ഉടൻ"
english_title: "Mohanlal questions the Chief Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343930/mohanlal-questions-the-chief-minister"
published_at: "2026-02-24T13:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d58f765d2e_news12.jpg"
keywords: []
---

# മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ലാലേട്ടൻ! ക്ലിഫ് ഹൗസിൽ അപൂർവ്വ കൂടിക്കാഴ്ച; കേരളം ഉറ്റുനോക്കുന്ന അഭിമുഖം ഉടൻ

> **Lead Summary:** **[ **കേരള രാഷ്ട്രീയവും സിനിമാലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖത്തിന് ക്ലിഫ് ഹൗസ് വേദിയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സൂപ്പർ താരം മോഹൻലാൽ നടത്തിയ കൂടിക്കാഴ്ചയുടെയും അഭിമുഖത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

## Article Content

**[ **കേരള രാഷ്ട്രീയവും സിനിമാലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖത്തിന് ക്ലിഫ് ഹൗസ് വേദിയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സൂപ്പർ താരം മോഹൻലാൽ നടത്തിയ കൂടിക്കാഴ്ചയുടെയും അഭിമുഖത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം നടന്ന ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും സർക്കാരിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങളാണ് മോഹൻലാൽ ചോദിച്ചറിഞ്ഞത്.

പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് ഈ അഭിമുഖത്തിന്റെ ചിത്രീകരണം നിർവ്വഹിച്ചത്. മുൻപ് ഉമ്മൻ ചാണ്ടിയുമായും സമാനമായ രീതിയിൽ അഭിമുഖം നടത്തിയിട്ടുള്ള മോഹൻലാൽ, പിണറായി വിജയനുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്.

തിരുവനന്തപുരത്തെത്തിയ വേളയിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു അഭിമുഖമെന്ന നിർദ്ദേശം ഉയർന്നുവന്നതും ലാൽ അത് സ്വീകരിച്ചതും. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവരാനിരിക്കുന്ന ഈ അഭിമുഖം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343930/mohanlal-questions-the-chief-minister)