'ബുൾഷിറ്റ് '; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി ഹരിദാസ്, സിനിമ നാളെ കോടതി കാണും

'ബുൾഷിറ്റ് '; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി ഹരിദാസ്, സിനിമ നാളെ കോടതി കാണും
Feb 24, 2026 03:52 PM | By Krishnapriya S R

(moviemax.in) വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിൽ 'കേരള സ്റ്റോറി 2' റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തെക്കുറിച്ചുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

സിനിമ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ 'വിഡ്ഢിത്തം' എന്നാണ് രഞ്ജിനി വിശേഷിപ്പിച്ചത്. കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ തന്റെ വീട്ടിൽ ഇതൊന്നും നടക്കുന്നില്ലെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രഞ്ജിനി വ്യക്തമാക്കി.

സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, സിനിമ നാളെ നേരിട്ട് കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമയിൽ പറയുന്നത് യഥാർത്ഥ സംഭവങ്ങളാണെന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗം വലിയ വിവാദങ്ങൾക്കിടയിലും ദേശീയ അവാർഡ് നേടിയിരുന്നു. രണ്ടാം ഭാഗം കാമാഖ്യ നാരായണ സിങ് ആണ് സംവിധാനം ചെയ്യുന്നത്.

വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ ഇടപെടലും രഞ്ജിനി ഹരിദാസിന്റെ പ്രതികരണവും ശ്രദ്ധേയമാകുന്നത്.


Content Highlight: Ranjini Haridas strongly criticizes Kerala Story 2

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News