---
title: "ചിത്രീകരണം മുംബൈയില്‍, ഭക്ഷണം വന്നത് വിമാനത്തില്‍! അന്നത്തെ ആ 'ചീറ്റ് ഡേ'യെക്കുറിച്ച് പ്രഭാസ്"
english_title: "Filming in Mumbai, food came on the plane! Prabhas talks about that 'cheat day'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343551/filming-in-mumbai-food-came-on-the-plane-prabhas-talks-about-that-cheat-day"
published_at: "2026-02-22T15:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ad74777bf8_Filming_in_Mumbai,_food_came_on_the_plane_Prabhas_talks_about_that_cheat_day.jpg"
keywords: []
---

# ചിത്രീകരണം മുംബൈയില്‍, ഭക്ഷണം വന്നത് വിമാനത്തില്‍! അന്നത്തെ ആ 'ചീറ്റ് ഡേ'യെക്കുറിച്ച് പ്രഭാസ്

> **Lead Summary:** 'ബാഹുബലി' എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയുടെ ഭൂപടം മാറ്റിവരച്ച താരമാണ് പ്രഭാസ്. പാൻ ഇന്ത്യൻ എന്ന പ്രയോഗം പോലും സിനിമാലോകത്ത് ഇത്രയേറെ സ്വീകാര്യമായത് പ്രഭാസിന്റെ വളർച്ചയ്ക്ക് ശേഷമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരങ്ങളിൽ ഒരാളായിരിക്കുമ്പോഴും, പ്രഭാവലയങ്ങളൊന്നുമില്ലാതെ പെരുമാറുന്ന പ്രഭാസിനെ ആരാധകർ സ്നേഹത്തോടെ 'ഡാർലിംഗ്' എന്നാണ് വിളിക്കുന്നത്.

## Article Content

'ബാഹുബലി' എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയുടെ ഭൂപടം മാറ്റിവരച്ച താരമാണ് പ്രഭാസ്. പാൻ ഇന്ത്യൻ എന്ന പ്രയോഗം പോലും സിനിമാലോകത്ത് ഇത്രയേറെ സ്വീകാര്യമായത് പ്രഭാസിന്റെ വളർച്ചയ്ക്ക് ശേഷമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരങ്ങളിൽ ഒരാളായിരിക്കുമ്പോഴും, പ്രഭാവലയങ്ങളൊന്നുമില്ലാതെ പെരുമാറുന്ന പ്രഭാസിനെ ആരാധകർ സ്നേഹത്തോടെ 'ഡാർലിംഗ്' എന്നാണ് വിളിക്കുന്നത്.

ഇപ്പോഴിതാ, തന്റെ പുതിയ സിനിമയുടെ സെറ്റിൽ നടന്ന രസകരമായ ഒരു അനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. താരപദവിയുടെ ഭാരമില്ലാതെ സെറ്റിലെ എല്ലാവരോടും സൗഹൃദം പുലർത്തുന്ന പ്രഭാസിന്റെ ഈ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ആദിപുരുഷ് എന്ന സിനിമയുടെ സെറ്റില്‍ താന്‍ തന്നെ ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. 2023 ല്‍ പുറത്തെത്തിയ മിത്തോളജിക്കല്‍ ആക്ഷന്‍ ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂളിനിടെയാണ് സംഭവം. വലിയ ഭക്ഷണപ്രിയനായ പ്രഭാസ് ഒരു ദിവസം സെറ്റില്‍ ചീറ്റ് ഡേ പ്രഖ്യാപിക്കുന്നു. സ്വന്തമായി മാത്രമല്ല, സ്ഥിരം ഭക്ഷണ ചിട്ടകള്‍ ഉപേക്ഷിക്കാന്‍ സെറ്റിലെ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മണിക്കൂറുകള്‍ കടന്നുപോകുന്നു. എന്നാല്‍ ഭക്ഷണം വരുന്നില്ല. ഒടുവില്‍ ആഹാരം വൈകുന്നതിന്‍റെ കാര്യം ആരോ തിരക്കുന്നു. തുടര്‍ന്ന് ആ രഹസ്യം പ്രഭാസ് വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ നിന്ന് വേണം ഭക്ഷണം വരാന്‍!

കേട്ടവര്‍ ഞെട്ടിയെങ്കിലും അവര്‍ ആദ്യം കരുതിയത് മുംബൈയിലെ ഏതോ ലോക്കല്‍ റെസ്റ്റോറന്‍റില്‍ നിന്നാവും ആഹാരം വരിക എന്നായിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നും ശരിക്കും ചെന്നൈയില്‍ നിന്നാണെന്നും പ്രഭാസ് തിരുത്തി. തനിക്ക് ഇഷ്ടപ്പെട്ട ചെന്നൈ രുചികള്‍ വിമാന മാര്‍ഗം വരുത്തുകയായിരുന്നു പ്രഭാസ്. തനിക്ക് മാത്രമല്ല, സെറ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും. മണിക്കൂറുകള്‍ കാത്തുനിന്നത് വെറുതെ ആയില്ലെന്ന് അന്ന് അത് കഴിച്ചവര്‍ പറഞ്ഞതായി പ്രഭാസ് തന്നെ പറയുന്നു. കപ്പിള്‍ ഫ്രണ്ട്ലി എന്ന തെലുങ്ക് ചിത്രത്തിന്‍റെ പ്രചരണാര്‍ഥം ചിത്രത്തിലെ താരങ്ങളുമായി പ്രഭാസ് നടത്തുന്ന അഭിമുഖം നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് പ്രഭാസ് രസകരമായ ഈ സംഭവം വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343551/filming-in-mumbai-food-came-on-the-plane-prabhas-talks-about-that-cheat-day)