---
title: "ഭരണഘടനയെ സാക്ഷിനിർത്തി വിവാഹം; സന്തോഷം പങ്കുവെച്ച് വേടൻ"
english_title: "Marriage with the Constitution as a witness; Vedan shares the joy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344050/marriage-with-the-constitution-as-a-witness-vedan-shares-the-joy"
published_at: "2026-02-24T23:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de6498e2aa_24.jpg"
keywords: []
---

# ഭരണഘടനയെ സാക്ഷിനിർത്തി വിവാഹം; സന്തോഷം പങ്കുവെച്ച് വേടൻ

> **Lead Summary:** **റാ**പ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ പൂമലയിലെ റിസോർട്ടിൽ വെച്ച് വിരുന്ന് സത്കാരവും നടന്നു.

## Article Content

**റാ**പ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ പൂമലയിലെ റിസോർട്ടിൽ വെച്ച് വിരുന്ന് സത്കാരവും നടന്നു.

വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് വേടൻ പ്രതികരിച്ചു. ഭരണഘടനയെ സാക്ഷിനിർത്തിയാണ് തങ്ങൾ ഒന്നായതെന്നും ഇത് വരുംതലമുറയ്ക്ക് കൂടി മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ ആഡംബരങ്ങളുമില്ലാതെ വളരെ ലളിതമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344050/marriage-with-the-constitution-as-a-witness-vedan-shares-the-joy)