---
title: "യഷിന്റെ 'ടോക്സിക്' കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്റർടൈൻമെന്റ്; 350-ലേറെ സ്ക്രീനുകളിൽ റിലീസ്"
english_title: "E4 Entertainment to bring Yash's 'Toxic' to Kerala; Release in over 350 screens"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344051/e4-entertainment-to-bring-yashs-toxic-to-kerala-release-in-over-350-screens"
published_at: "2026-02-24T23:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de7c3c7244_25.jpg"
keywords: []
---

# യഷിന്റെ 'ടോക്സിക്' കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്റർടൈൻമെന്റ്; 350-ലേറെ സ്ക്രീനുകളിൽ റിലീസ്

> **Lead Summary:** **റോ**ക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' കേരളത്തിലെത്തിക്കാൻ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ്. മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള ഇ ഫോർ എന്റർടൈൻമെന്റ്, കെ.വി.എൻ പ്രൊഡക്ഷൻസിൽ നിന്നും ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി കരസ്ഥമാക്കി.

## Article Content

**റോ**ക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' കേരളത്തിലെത്തിക്കാൻ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ്. മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള ഇ ഫോർ എന്റർടൈൻമെന്റ്, കെ.വി.എൻ പ്രൊഡക്ഷൻസിൽ നിന്നും ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി കരസ്ഥമാക്കി.

അനിമൽ, പുഷ്പ 2, ലിയോ തുടങ്ങിയ വമ്പൻ ഹിറ്റുകൾ കേരളത്തിലെത്തിച്ച അനുഭവസമ്പത്തുമായാണ് ഇ ഫോർ എന്റർടൈൻമെന്റ് 'ടോക്സിക്കി'നായി അണിനിരക്കുന്നത്. കേരളത്തിൽ 350-ലധികം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് നിലവിൽ പദ്ധതിയെന്ന് വിതരണക്കാർ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇതരഭാഷാ ചിത്രം എന്ന 'കെ.ജി.എഫ് 2'-ന്റെ റെക്കോർഡ് മറികടക്കാൻ യഷ് ചിത്രത്തിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ഗ്ലോബൽ പ്രോജക്ടിനായി ഇന്ത്യയിലെ മുൻനിര വിതരണക്കാരാണ് കൈകോർത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ അനിൽ തഡാനിയുടെ എ.എ. ഫിലിംസും, തെലുങ്കിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും ചിത്രം തിയേറ്ററുകളിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/344051/e4-entertainment-to-bring-yashs-toxic-to-kerala-release-in-over-350-screens)