#jayamravi | ആ നടിയുമായുള്ള അടുപ്പം, ആര്‍തിയുടെ സംശയരോഗം; ഡിവോഴ്‌സിന് പിന്നിലെ കാരണം

#jayamravi | ആ നടിയുമായുള്ള അടുപ്പം, ആര്‍തിയുടെ സംശയരോഗം; ഡിവോഴ്‌സിന് പിന്നിലെ കാരണം
Sep 9, 2024 02:46 PM | By Athira V

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ് നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും പിരിഞ്ഞുവെന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. പലരും അസൂയയോടെ കണ്ടിരുന്നവര്‍, പലരും മാതൃകയാക്കിയിരുന്നവര്‍. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ആര്‍തിയും ജയം രവിയും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയം രവി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറേ നാളുകളായി ആര്‍തി വിവാഹ മോചനത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും ജയം രവിക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ആര്‍തി ഡിലീറ്റാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പതിയെ എല്ലാം കെട്ടടങ്ങിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി ആരാധകര്‍ വിലയിരുത്തുകയായിരുന്നു. 


അങ്ങനെ ആശ്വസിച്ചിരിക്കുന്നതിനിടെയാണ് താരം ഔദ്യോഗികമായി തന്നെ വിവാഹ മോചനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രവിയും ആര്‍തിയും പിരിയാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല.

ഇതിനോടകം തന്നെ പല അഭ്യൂഹങ്ങളും കിംവദന്തികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രവിയും ആര്‍തിയുടെ അമ്മയും തമ്മിലുള്ള തര്‍ക്കമാണ് ഒരു കാരണമായി പറയപ്പെടുന്നത്. 

ജയം രവി സൈറണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് അധികം പണം ചോദിച്ചതാണ്പ്രശ്‌നങ്ങള്‍ക്ക് തുടക്കം എന്നാണ് പറയപ്പെടുന്നത്. ആര്‍തിയുടെ അമ്മ സുജാത വിജയകുമാര്‍ ആയിരുന്നു ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.


മാത്രമല്ല മറ്റു പ്രൊഡക്ഷനില്‍ രവി അഭിനയിക്കരുതെന്നും സുജാത ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ ചൊല്ലിയുള്ള തര്‍ക്കം രവിയുടേയും ആര്‍തിയുടേയും ദാമ്പത്യ ജീവിതത്തെ ബാധിച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനിടെ ഈ വിഷയത്തില്‍ ജേണലിസ്റ്റ് അന്തനന്‍ ചില വസ്തുതകള്‍ മുന്നോട്ട് വച്ചത് ശ്രദ്ധ നേടിയിരുന്നു.

'ആര്‍തിയുടെ അമ്മയോട് രവി പണം ചോദിക്കുന്നത് ഇത്ര വലിയ കാര്യമല്ല. കാരണം സാമ്പത്തികപരമായി രവിയേക്കാള്‍ മുന്നിലാണ് സുജാത. പക്ഷേ അവിടെ മറ്റൊരു കാര്യമുണ്ട്. അതായത് ആര്‍തിക്ക് എപ്പോഴും ജയം രവിയെ സംശയമായിരുന്നു. അതിനാല്‍ ആര്‍തി എപ്പോഴും ജയം രവിയെ ഫോണില്‍ വിളിച്ചു കൊണ്ടേയിരിക്കും. ഏതെങ്കിലും കാരണവശാല്‍ ജയം രവി ഫോണ്‍ എടുത്തില്ലെങ്കില്‍ ആ ഷൂട്ടിംഗ് സെറ്റില്‍ ഉള്ള ആരെ വേണമെങ്കിലും ആര്‍തി വിളക്കും.

അതിപ്പോള്‍ ഛായാഗ്രഹകനായാലും സംവിധായകനായാലും ആര്‍തിക്ക് ആരെയും പേടിയില്ല.' എന്നാണ് അദ്ദേഹം പറഞ്ഞത്. 'ഒരു പക്ഷേ ആരും ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്ത നിമിഷം തന്നെ ആര്‍തി ലൊക്കേഷനില്‍ എത്തും. ഇത്തരത്തില്‍ ഫോണ്‍ എടുക്കാതിരിക്കുന്നത് പതിവ് ആയപ്പോള്‍ ആര്‍തിക്ക് ജയം രവിയോടുള്ള സംശയം പിന്നേയും കൂടുതലായി.

അതാണ് ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത വരെ എത്തിയത്. അല്ലാതെ പണം കിട്ടാത്തതിന് ഇവര്‍ എന്തിന് പിരിയണം?' എന്നും അന്തനന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രശ്‌നമല്ല, മറിച്ച് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ചൊരു നടിയുമായുള്ള ജയം രവിയുടെ അടുപ്പമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

#Closeness #that #actress #Arthi #suspicions #reason #behind #divorce

Next TV

Related Stories
താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

Nov 8, 2025 02:34 PM

താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

ബോഡി ഷേമിംഗ്, നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് , ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ്...

Read More >>
'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

Nov 7, 2025 10:30 AM

'ഇതാ പഴയ മാസ്സ് പരിപാടി തന്നെ'; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്

ജനനായകന്റെ' പുതിയ പോസ്റ്റർ പുറത്ത്, വിജയ്‌യുടെ അവസാനം ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-