#Anumol | തങ്കച്ചന്റെ കാശും അടിച്ചുമാറ്റി ഞാൻ പോയെന്നാണ് അവര്‍ കരുതിയത്! പുള്ളിയെ കല്യാണം കഴിക്കാനാണ് പറയുന്നത്; അനുമോൾ

 #Anumol | തങ്കച്ചന്റെ കാശും അടിച്ചുമാറ്റി ഞാൻ പോയെന്നാണ് അവര്‍ കരുതിയത്! പുള്ളിയെ കല്യാണം കഴിക്കാനാണ് പറയുന്നത്; അനുമോൾ
Sep 2, 2024 09:45 AM | By ADITHYA. NP

(moviemax.in)മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുമോള്‍. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഈ പരിപാടിയിലൂടെ തങ്കച്ചന്‍ വിതുരയുമായി ചേര്‍ന്നുണ്ടാക്കിയോ കോംബോ ആയിരുന്നു വലിയ ഹിറ്റായി മാറിയത്.

ഇരുവരുടെയും ജോഡി പ്രേക്ഷകരും ഏറ്റെടുത്തു.തമാശ ഉണ്ടാക്കുന്നതിന് വേണ്ടിയും മറ്റും അനുവും തങ്കച്ചനും വിവാഹിതരാവാന്‍ പോവുകയാണെന്ന് പരിപാടിയിലൂടെ നിരന്തരം പറയുമായിരുന്നു.

മാത്രമല്ല ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തവര്‍ ആയത് കൊണ്ട് തന്നെ അത്തരം കഥകള്‍ വേഗം ആളുകളിലേക്ക് പ്രചരിച്ചു.എന്നാല്‍ ഈ പരിപാടിയിലൂടെ കാണിച്ചതൊക്കെ സത്യമാണെന്ന് കരുതി പ്രതികരിക്കുന്ന ആളുകളുണ്ടെന്ന് പറയുകയാണ് അനുമോളിപ്പോള്‍.

തങ്കച്ചനെ പറ്റിച്ച് അവന്റെ പണവുമായി ഞാന്‍ പോയെന്ന് കരുതുന്ന ആളുകളുണ്ടെന്നാണ് നടി പറയുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അമ്മമാരൊക്കെ ആവശ്യപ്പെടുന്നത് എന്നോട് മര്യാദയ്ക്ക് തങ്കച്ചനെ വിവാഹം കഴിക്കണമെന്നാണെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അനു വ്യക്തമാക്കുന്നു.

'തങ്കച്ചന്‍ ചേട്ടനും ഞാനും സ്വന്തം ചേട്ടനെയും അനിയത്തിയെയും പോലെയാണ്. പക്ഷേ ഇപ്പോഴും ഒരുപാട് ആളുകള്‍ വിചാരിച്ച് കൊണ്ടിരിക്കുന്നത് ഞങ്ങളൊരുമിച്ച് കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്.

ഒരു ദിവസം ഒരമ്മ എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് 'അവളുണ്ടല്ലോ, തങ്കച്ചന്റെ പൈസയും പറ്റിച്ചോണ്ട് പോയേക്കുവാ' എന്നൊക്കെ ചീത്ത പറഞ്ഞു. എന്റെ അക്കൗണ്ടില്‍ കിടക്കുന്ന പൈസ മൊത്തം തീര്‍ത്തു, ഞാന്‍ ഇവള്‍ക്ക് വേണ്ടി അവിടെ സ്ഥലം വാങ്ങി, കാറ് മേടിച്ച് കൊടുത്തു എന്നൊക്കെ സ്റ്റാര്‍ മാജിക്കില്‍ തമാശയ്ക്ക് വേണ്ടി തങ്കച്ചന്‍ ചേട്ടന്‍ പറഞ്ഞതാണ്.

പക്ഷേ ഇത് കണ്ടോണ്ടിരിക്കുന്ന ചില പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത് ശരിക്കും ഞാന്‍ തങ്കച്ചന്‍ ചേട്ടന്റെ പൈസ അടിച്ച് മാറ്റി പോയെന്നാണ്.തങ്കച്ചനെ മര്യാദയ്ക്ക് കെട്ടിക്കോണം.

ഇല്ലെങ്കില്‍ നിന്നെ വീട്ടില്‍ വന്ന് അടിയ്ക്കുമെന്ന് ഒക്കെ ചില അമ്മമാര്‍ എന്നെ കാണുമ്പോള്‍ പറയാറുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധവുമില്ല എന്നൊക്കെ ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചാലും അതൊന്നും പറ്റില്ല.

നീയെന്തായാലും അവനെ കല്യാണം കഴിക്കണമെന്നാണ് അവര്‍ പറയുക. ഉദ്ഘാടനങ്ങള്‍ക്ക് പോയാല്‍ അവിടെയുള്ളവരോട് എന്നോട് എന്തേലും ചോദിക്കാനുണ്ടോന്ന് ചോദിക്കും. അമ്മമാരുടെയൊക്കെ ചോദ്യം തങ്കച്ചനുമായിട്ടുള്ള വിവാഹം എപ്പോഴാണെന്നാണ്.

സമാനമായ രീതിയില്‍ തങ്കച്ചന്‍ ചേട്ടനോടും ഇതേ കാര്യം തന്നെയാണ് എല്ലാവരും ചോദിക്കുന്നതെന്നും' അനുമോള്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്റ്റാര്‍ മാജിക്കിലൂടെ ലഭിച്ച പ്രശസ്തിയിലൂടെ ഇന്ന് ടെലിവിഷന്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ് അനുമോള്‍.

സുരഭിയും സുഹാസിനിയും എന്ന ഫ്‌ളവേഴ്‌സ് ചാനലിലെ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടിയാണ്.

#thought #that #had #left #tankachans #money #too #said #marry #pulli #Anumol

Next TV

Related Stories
'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും,  നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

Jun 22, 2025 07:41 PM

'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും, നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

രേണു സുധിയുടെ വ്യാജ വ്യക്തിത്വത്തെക്കുറിച്ചുള്ള അയൽക്കാരിയായ സ്ത്രീകളുടെ ഓഡിയോ ക്ലിപ്പ്...

Read More >>
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
Top Stories










https://moviemax.in/-