#nagachaitanya | നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം?; സർപ്രെെസ് പ്രഖ്യാപനം കാത്ത് ആരാധകർ

#nagachaitanya | നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം?; സർപ്രെെസ് പ്രഖ്യാപനം കാത്ത് ആരാധകർ
2024-08-08T10:19:00 | By Athira V

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് (08-08-2024) നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ‍. ഹെെദരാബാദിൽ വെച്ചായിരിക്കും വിവാഹനിശ്ചയമെന്നാണ് വിവരങ്ങൾ. ആരാധകർക്ക് വിരുന്നൊരുക്കിക്കൊണ്ട് വിവാഹ നിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ നടൻ പുറത്തുവിട്ടേക്കും.

നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പ്രത്യേക സ്വീകരണം ലഭിച്ചു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാ​ഗചൈതന്യയുടേയും സാമന്തയുടേയും. വിവാഹശേഷം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നാ​ഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേർത്തിരുന്നു.

ഇടക്കാലത്ത് ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. ഒടുവിൽ എല്ലാത്തിനും അവസാനമിട്ട് സംയുക്തമായാണ് രണ്ടുപേരും തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് എന്ന ചിത്രത്തിലെ നായികവേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Content Highlight: #nagachaitanya #sobhitadhulipala #getting #engaged #today #says #report

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup