ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അലയ എഫ്. താരകുടുംബത്തിലാണ് അലയ ജനിക്കുന്നത്. അമ്മയുടെ പിന്മഗാമിയായി സിനിമയിലേക്ക് എത്തുകയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അലയയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും തന്റേതായൊരു ഇടം നേടിയിട്ടുണ്ട് അലയ എഫ്.
അതേസമയം സിനിമാ ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അലയ. ബോളിവുഡില്‍ നിലനില്‍ക്കുന്നത് ലിംഗ വിവേചനത്തെതിരെയാണ് താരം സംസാരിക്കുന്നത്.
പൊതുവെ താന്‍ ജോലി ചെയ്യുന്നത് പോസിറ്റീവ് പശ്ചാത്തലത്തിലാണ്. എങ്കിലും തനിക്ക് അസന്തുഷ്ടകരമായ സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് അലയ പറയുന്നത്.
സഹപ്രവര്‍ത്തകരില്‍ നിന്നും അര്‍ഹമായ പിന്തുണ ലഭിക്കാതിരുന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ ലിംഗ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നുമാണ് അലയ പറഞ്ഞത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ള, ലിംഗ സമത്വമുള്ളൊരു പശ്ചാത്തലമാണ് ബോളിവുഡില്‍ വേണ്ടതെന്നാണ് അലയ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അലയ തന്റെ നിലപാട് വ്യക്തമാക്കിയത്.
''വളരെ മോശം അനുഭവങ്ങളുണ്ടായിട്ടുള്ള സിനിമാ സെറ്റുകള്‍ ഉണ്ട്. നമ്മളെക്കുറിച്ച് ഒരു കരുതലും ഇല്ലാത്തവര്‍ക്കൊപ്പമായിരിക്കും ജോലി ചെയ്യുന്നത്. അവരുടെ ഹൃദയത്തില്‍ ഒരിക്കലും നല്ല താല്‍പര്യങ്ങളായിരിക്കില്ല ഉണ്ടാവുക.
സ്വയം സംരക്ഷിക്കേണ്ടി വരും. മോശമായി പെരുമാറുമ്പോള്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. അതായിരുന്നു എനിക്കുണ്ടായ വലിയ ഞെട്ടല്‍. കുറച്ച് കാലം ഇന്‍ഡസ്ട്രിയില്‍ നിന്ന ശേഷമാണ് എനിക്ക് ആ അനുഭവമുണ്ടാകുന്നത്. ജോലിയില്‍ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയില്‍ ജോലി ചെയ്യുമ്പോള്‍, സന്തോഷകരമായ അന്തരീക്ഷമാണ് വേണ്ടത്'' അലയ പറയുന്നു.
''ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളേയും പുരുഷന്മാരേയും പരിഗണിക്കുന്നതില്‍ വ്യത്യസമുണ്ട്. വളരെ നല്ല സെറ്റുകളിലും വളരെ മോശം സെറ്റുകളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എനിക്ക് മാത്രമല്ല, മോശം അനുഭവമുണ്ടായിട്ടുള്ള മറ്റ് നടിമാരേയും അറിയാം'' എന്നാണ് അലയ എഫ് പറയുന്നത്.
നടി പൂജ ബേദിയുടെ മകളാണ് അലയ എഫ്. സെയ്ഫ് അലി ഖാനൊപ്പം ജവാനി ജാനേമന്‍ എന്ന സിനിമയിലൂടെയായിരുന്നു അലയയുടെ എന്‍ട്രി. ചിത്രത്തില്‍ സെയ്ഫിന്റെ മകളായിട്ടാണ് അലയ അഭിനയിക്കുന്നത്.
ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമഖ നടിക്കുള്ള ഫിലിം ഫെയറും കിട്ടി. പിന്നീട് ഫ്രെഡ്ഡി, ശ്രീകാന്ത് എന്നീ സിനിമകളിലും അലയ എഫ് അഭിനയിച്ചു. ശ്രീകാന്ത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ്കുമാര്‍ റാവു ആയിരുന്നു ചിത്രത്തിലെ നായകന്‍.
അഭിനയത്തിലെന്നത് പോലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും അലയ കയ്യടി നേടിയിട്ടുണ്ട്. താരപുത്രിയായിരിക്കെ തന്നെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള അലയയുടെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അലയ എഫ്. അലയയുടെ ഫോട്ടോഷൂട്ടുകളും വെക്കേഷന്‍ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. ആരാധകരുടെ പ്രിയങ്കരിയാണ് അലയ. നിരവധി സിനിമകളാണ് അലയയുടേതായി അണിയറയിലുള്ളത്. പ്രതീക്ഷയോടെയാണ് അലയയെ ബോളിവുഡ് ഉറ്റു നോക്കുന്നത്.
#alayaf #reveals #about #facing #problems #inequality #film #sets #even #after #being #star