#jayabachchan | എത്ര വിളിച്ചാലും ഫോണെടുക്കില്ല, എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; ബച്ചനെക്കുറിച്ച് ജയാ ബച്ചൻ

#jayabachchan | എത്ര വിളിച്ചാലും ഫോണെടുക്കില്ല, എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; ബച്ചനെക്കുറിച്ച് ജയാ ബച്ചൻ
Aug 6, 2024 01:20 PM | By Athira V

ബോളിവുഡിലെ താരജോഡികളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹജീവിതം തുടങ്ങിയിട്ട് 51 വര്‍ഷമായി. 1973 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. കോന്‍ ബനേഗ ക്രോര്‍പതിയുടെ എപ്പിസോഡില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജയ അതിഥിയായി എത്തിയിരുന്നു. ജയയുടെയും അമിതാഭ് ബച്ചന്റെയും മകള്‍ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് എപ്പിസോഡില്‍ പങ്കെടുത്തത്.

അമിതാഭ് ബച്ചന് ഏഴോളം മൊബൈല്‍ ഫോളുകള്‍ ഉണ്ടെന്നും എന്നാല്‍ വിളിച്ചാല്‍ കോളെടുക്കില്ലെന്നും ജയ ആരോപിച്ചു. എത്ര വിളിച്ചാലും കോളെടുക്കില്ല. ദേഷ്യം വരും.

അദ്ദേഹം വീട്ടില്‍ ഇല്ലാത്തപ്പോള്‍ എന്തെങ്കിലും പ്രശ്‌നം നടന്നാല്‍ ദേഷ്യത്തോടെ ചോദിക്കും, എന്തുകൊണ്ട് തന്നോട് അത് നേരത്തേ പറഞ്ഞില്ലെന്ന് പറഞ്ഞ്. വിളിക്കുമ്പോള്‍ ഫോണ്‍ എടുത്താല്‍ അല്ലേ പറയാനാകൂ- ജയ പറഞ്ഞു.

നവ്യയും രസകരമായ ഒരു സംഭവം പങ്കുവച്ചു. ഒരിക്കല്‍ ജയ ഒരു യാത്രപോയി. തിരികെ വരുന്ന അവസരത്തില്‍ താന്‍ വിമാനം കയറിയെന്ന് പറഞ്ഞ് കുടുംബത്തിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശമിട്ടു.

ജയ വീട്ടിലെത്തി നാല് മണിക്കൂറിന് ശേഷമാണ് ബച്ചന്‍ ഈ സന്ദേശം കണ്ടത്. എന്നിട്ട് ശരിയെന്ന് പറഞ്ഞ് മറുപടിയും ഇട്ടു. നെറ്റ് വര്‍ക്ക് ഇല്ലാത്തത് കൊണ്ടാണ് താന്‍ മറുപടി നല്‍കാതിരുന്നത് എന്ന് ബച്ചന്‍ ന്യായീകരിച്ചു.

അതിന് മറുപടിയുമായി ശ്വേത പറഞ്ഞതിങ്ങനെ, അദ്ദേഹം ഈ സമയമെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ചെയ്യും. പിന്നെ എങ്ങിനെയാണ് നെറ്റ് വര്‍ക്ക് ഇല്ലാതാകുന്നത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയിലാണ് ജയ ഒടുവില്‍ അഭിനയിച്ചത്. കല്‍കി 2898 എഡിയുടെ വിജയത്തിളക്കത്തിലാണ് ബച്ചന്‍. ചിത്രത്തില്‍ അശ്വത്ഥാമാവിന്റെ വേഷത്തിലാണ് ബച്ചനെത്തിയത്.

#jaya #accusation #amitabhbachchan #never #answers #calls

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall