കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തി. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി.
അതേസമയം കഴിഞ്ഞ ദിവസം വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ചിയാൻ വിക്രമിന്റെ സഹായ നല്കിയിരുന്നു . ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിൽ അതിയായി വേദനിക്കുന്നു എന്നും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയതായും അദ്ദേഹം എക്സിൽ കുറിച്ചു. കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.
നൂറുകണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വയനാട്ടിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
സംവിധായകൻ പാരഞ്ജിത്തിന്‍റെ തങ്കലാൻ സിനിമയുടെ പ്രൊമോഷൻ തിരക്കിനിടെയാണ് ദുരന്ത വിവരം ചിയാൻ വിക്രം അറിയുന്നത്. ആഗസ്റ്റ് 15 നാണ് തങ്കലാൻ റിലീസ് ചെയ്യുന്നത്. കീർത്തി സുരേഷ് അഭിനയിച്ച രഘുതത്തയുടെയും റിലീസ് അന്നുതന്നെയാണ്.
#Wayanad #disaster #RashmikaMandana #donates #10lakhs #ChiefMinister #relief #fund