(moviemax.in)കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐശ്വര്യ റായിയും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ഇരുവരുടെയും വിവാഹമോചനത്തെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുന്‍പും താരങ്ങളെ കുറിച്ച് ഇത്തരം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആനന്ദ് അംബാനിയുടെ വിവാഹത്തോട് കൂടിയാണ് ഈ പ്രചരണം ശക്തമായത്.
ഐശ്വര്യയെയും മകളെയും കൂട്ടാതെ മാതാപിതാക്കളുടെ കൂടെ അഭിഷേക് വന്നതാണ് താരങ്ങള്‍ വേര്‍പിരിഞ്ഞെന്ന നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
പിന്നാലെ വിവാഹമോചനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് അഭിഷേക് ലൈക്ക് അടിച്ചതോടെ ഇതും വലിയ വിവാദമായി മാറി.വീണ്ടും മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
അഭിഷേകിന്റെ അസാന്നിധ്യം പലതരം വാര്‍ത്തകള്‍ക്കും വഴിയൊരുക്കി. എന്നാല്‍ ഇതിനോട് അനുബന്ധിച്ച് ദമ്പതിമാരുടെ വിവാഹത്തെ കുറിച്ചും ആദ്യ കൂടികാഴ്ചയെ പറ്റിയുമൊക്കെയുള്ള ചില കഥകളും പ്രചരിക്കുകയാണ്.
1990 കളുടെ അവസാനത്തിലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആദ്യമായി കണ്ടുമുട്ടുന്നത്. 'ഔര്‍ പ്യാര്‍ ഹോ ഗയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി ഡിന്നര്‍ കഴിക്കാന്‍ പോകുമ്പോള്‍ കണ്ടുമുട്ടുന്നത്.
ആ സമയത്ത് വിദേശത്ത് പഠിക്കുകയായിരുന്നു അഭിഷേക്. മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെയും ഭാര്യയായ ഐശ്വര്യയുടെയും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ അഭിഷേക് ബച്ചന്‍ പങ്കിട്ടത്.
ഔര്‍ പ്യാര്‍ ഹോ ഗയ സിനിമയിലെ നായകനായിരുന്ന ബോബി ഡിയോള്‍ ഐശ്വര്യയ്ക്കൊപ്പം ഡിന്നര്‍ കഴിക്കാനായി എന്നെയും ക്ഷണിച്ചിരുന്നു.
അന്നാണ് ഐശ്വര്യയെ ആദ്യമായി കാണുന്നത്. ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞ ഒരു വാക്കും തനിക്ക് മനസ്സിലായില്ലെന്നാണ് അവള്‍ പിന്നീട് പറഞ്ഞിട്ടുള്ളത്. കാരണം.
താനൊരു ഇന്റര്‍നാഷണല്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ് ചെറുപ്പം മുതല്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് ബോസ്റ്റണിലേക്ക് പോയി. അതിനാല്‍ തന്റെ ഉച്ചാരണം അവള്‍ക്ക് കൃത്യമായി മനസിലായില്ല.
ഒന്‍പത് വയസ്സ് മുതല്‍ താന്‍ യൂറോപ്പിലായിരുന്നു പഠിച്ചിരുന്നത്. തന്റെ സ്‌കൂളില്‍ അഭിനയം, സിനിമ, സ്റ്റേജ് എന്നിവയെല്ലാം ഇംഗ്ലീഷിലായിരുന്നു.
പഠനത്തിന് ശേഷം അഭിനയത്തിലേക്ക് ചുവടുറപ്പിച്ചതിന് ശേഷം ഐശ്വര്യയുടെ നായകനായിട്ടും അഭിനയിച്ചു. 'ധായ് അക്ഷര് പ്രേം കേ' എന്ന സിനിമയിലൂടെയാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.
2000 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് കുച്ച് നാ കഹോ, സര്‍ക്കാര്‍ രാജ്, രാവണ്‍, ഗുരു, ഉംറാവു ജാന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും അഭിനയിച്ചു.
ഐശ്വര്യയെ മരുമകളാക്കാമെന്നത് അമിതാഭ് ബച്ചന്റെ ആഗ്രഹമായിരുന്നു. അങ്ങനെ 2007 ഏപ്രില്‍ 20 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.
ഇരുവര്‍ക്കും ആരാധ്യ ബച്ചന്‍ എന്നൊരു മകളുണ്ട്. എന്നാല്‍ അഭിഷേകിന്റെ ചില കുടുംബപ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഐശ്വര്യയുമായിട്ടുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
#abhishekbachchan #opensup #about #first #meeting #with #wife #aishwaryarai #goes #viral