മുംബൈ: (moviemax.in)ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ കണ്ണിന് അസുഖം ബാധിച്ച് ചികിത്സ തേടി യുഎസ്എയിലേക്ക് പോയതായി റിപ്പോര്‍ട്ട്. ബോളിവുഡ് ഹംഗാമയാണ് ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിംഗ് ഖാൻ്റെ കണ്ണിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണമെന്നും അതിനായി നടന്‍ യു.എസിലേക്ക് ജൂലൈ 30ന് പോകും എന്നാണ് വിവരം. ഡിസംബറില്‍ ഇറങ്ങിയ ഡങ്കി എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ആറുമാസത്തിലേറെയായി പ്രൊജക്ടുകള്‍ ഒന്നും ആരംഭിച്ചിട്ടില്ല.
റിപ്പോർട്ട് അനുസരിച്ച് ജൂലൈ 30 ചൊവ്വാഴ്ചയോടെ താരം യുഎസിലേക്ക് പറന്നുവെന്നാണ് വിവരം. നടനുമായി അടുത്തൊരു വൃത്തം ബോളിവുഡ് ഹംഗാമയോട് പറഞ്ഞത് ഇതാണ് “ഷാരൂഖ് ഖാൻ നേത്ര ചികിത്സയ്ക്കായി ജൂലൈ 29 തിങ്കളാഴ്ച മുംബൈയിലെ ഒരു ആശുപത്രിയിൽ പോയിരുന്നു.
ഈ ചികിത്സ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി ഷാരൂഖിനെ ഇപ്പോൾ യുഎസ്എയിലേക്ക് കൊണ്ടുപോകുകയാണ്. എന്നിരുന്നാലും, ഷാരൂഖ് നടത്തിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ, എന്താണ് സംഭവിച്ചത് എന്നത് ഈ ഉറവിടം വ്യക്തമാക്കിയില്ല".
അതേ സമയം ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചികില്‍സയ്ക്ക് മുന്‍പ് ഷാരൂഖ് ഹൈദരാബാദിലെ ഇന്ത്യയിലെ ചില പ്രമുഖ നേത്രരോഗ വിദഗ്ധരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയെന്ന് വിവരമുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച നേത്ര ആശുപത്രികളിലൊന്നായി കണക്കാക്കപ്പെടുന്ന ഹൈദരാബാദിലെ പ്രശസ്തമായ എൽവി പ്രസാദ് ഐ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റുകളെ താരം അടുത്തിടെ കണ്ടിരുന്നുവെന്ന് ഹൈദരാബാദിലെ ഇംഗ്ലീഷ് സൈറ്റ് സിയാസത്തിലെ ഒരു റിപ്പോർട്ടില്‍ പറയുന്നു.
ചലച്ചിത്ര നിർമ്മാതാവ് രാമോജി റാവുവിൻ്റെ മരണത്തെത്തുടർന്ന് നടൻ കഴിഞ്ഞ മാസം ഹൈദരാബാദിൽ ആയിരുന്നപ്പോൾ നേത്രരോഗ വിദഗ്ധരെ കാണാൻ സമയം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ജൂൺ 11 ന് അദ്ദേഹം ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ എൽവി പ്രസാദ് കണ്ണാശുപത്രിയില്‍ സന്ദർശനം നടത്തി. ഇവിടുത്തേക്ക് നടന്‍ തിരിച്ച് ചികില്‍സയ്ക്ക് വരേണ്ടതായിരുന്നുവെന്നും. എന്നാല്‍ ഈ ചികില്‍സ പിന്നീട് മുംബൈയില്‍ എടുത്തുവെന്നുമാണ് വിവരം.
#Medical #malpractice #Mumbai #ShahRukh #flewe #US #eye #treatment