#ranbirkapoor | ബാല വിവാഹത്തിനു വേണ്ടി ഫോട്ടോ എടുത്തു; അന്നായിരുന്നു ആലിയയെ ഞാൻ ആദ്യമായി കാണുന്നത്: രൺബീർ കപൂർ

#ranbirkapoor | ബാല വിവാഹത്തിനു വേണ്ടി ഫോട്ടോ എടുത്തു; അന്നായിരുന്നു ആലിയയെ ഞാൻ ആദ്യമായി കാണുന്നത്: രൺബീർ കപൂർ
Jul 31, 2024 02:41 PM | By ADITHYA. NP

(moviemax) ബോളിവുഡിന്റെ എക്കാലത്തേയും പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടെയും വിവാഹവും കുഞ്ഞു ജനിച്ച ശേഷമുള്ള വാർത്തകളും അങ്ങനെ എല്ലാം സോഷ്യൽ മീഡിയയീലൂടെ ആളുകൾ അറിയുന്നുണ്ട്.

സിനിമകൾ കാണുന്നതിനപ്പുറം ഇരുവരുടേയും വ്യക്തി ജീവിതത്തിലെ രസകരമായ കാര്യങ്ങൾ അറിയുവാനാണ് ആരാധകർക്ക് ആ​ഗ്രഹം.

ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല. ആദ്യമായി രൺബീറും ആലിയയും ഒരുമിച്ച് മുഴിനീള വേഷം ചെയ്യുന്നത് ബ്രഹ്മാസ്ത്രയിലൂടെയാണ്.


ആ ചിത്രത്തിനു ശേഷമാണ് ഇവർ വിവാഹിതരാവുന്നതും.ഇപ്പോൾ ആളുകൾ അന്വേഷിക്കുന്നത് മകൾ റാഹയുടെ വിശേഷങ്ങൾക്കു വേണ്ടിയാണ്.

കുസൃതി കാണിച്ച് നടക്കുന്ന കുഞ്ഞു റാഹ ആലിയബട്ടിന്റെ തനി പകർപ്പാണെന്നാണ് ആരാധകർ പറയുന്നത്. 2018 ലായിരുന്നു രൺബിറും ആലിയയും ഡെയ്റ്റിം​ഗിൽ ആണെന്ന് രൺബിർ തന്നെ തുറന്നു പറഞ്ഞത്.

2022 ഏപ്രിൽ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. അതേ വർഷം നവംബറിൽ ആലിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ഇതിനിടയിൽ സെപ്റ്റംബറിൽ ആയിരുന്നു ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്തതും.ഈയിടെ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിലൂടെ രൺബീർ കപൂർ സംസാരിച്ചിരുന്നു.


അതിൽ ആലിയയെ കുറിച്ച് രസകരമായ ചില കാര്യങ്ങൾ രൺബീർ പറയുന്നുണ്ട്. "ആലിയ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അവളെ കിട്ടിയതിൽ ഞാൻ ഭാ​ഗ്യവാനാണ്.

ഞങ്ങൾ പരസ്പരം ഒരുപാട് കാര്യങ്ങൾ തുറന്നു സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിക്കാനുള്ള സ്വാതന്ത്യം ഞങ്ങൾക്കിടയിലുണ്ട്. ആലിയയും ഞാനും തമ്മിൽ 11 വയസ്സിന്റെ വ്യത്യാസമുണ്ട്.

ഞങ്ങൾ ആദ്യമായി കണ്ടു മുട്ടിയത് ശരിക്കും രസകരമായ സംഭവമാണ്."ആദ്യമായി കാണുന്നത് ഒരു ഫോട്ടോഷൂട്ടിനിടെയാണ്. അതായത് സഞ്ചയ് ലീലാ ബൻസാലിയുടെ ബാലിക ബദു എന്ന സിനിമയിലേക്ക് ആദ്യം തിരഞ്ഞെടുത്തത് 9 വയസുള്ള ആലിയയേയും 20 വയസുള്ള രൺബീറിനെയും ആയിരുന്നു.

ബാല വിവാഹത്തെ കുറിച്ചായിരുന്നു ആ സിനിമയുടെ കഥ. എന്നാൽ ആ കഥ സിനിമയായില്ല. "ഞാൻ അദ്ദേഹത്തിന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അങ്ങനെ അദ്ദേഹത്തിന് എന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന ആ​ഗ്രഹം കാരണമാണ് ഇങ്ങനെയൊരു ശ്രമം നടത്തിയത്.

""ആലിയയെ ആദ്യമായി കണ്ടത് അന്നായിരുന്നു. പിന്നീട് ഞാൻ സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോഴും ആലിയ എന്ന വ്യക്തിയോട് എനിക്ക് പ്രത്യേക ബഹുമാനം ഉണ്ടായിരുന്നു.

ഇപ്പോൾ എന്റെ ജീവിതത്തിന്റെ വെളിച്ചവും സന്തോഷവുമെല്ലാം ആലിയയാണ്. ആലിയ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുകയും, താൻ ആ​ഗ്രഹിക്കുന്ന ഏത് കാര്യവും സ്വന്തം അധ്വാനത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പെൺകുട്ടിയാണ്."

2018ൽ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിം​ഗ് സമയത്താണ് ഇരുവരും പ്രണയിക്കാൻ തുടങ്ങിയത്. അതിനു ശേഷം ആലിയയും രൺബീറും ഡെയ്റ്റി​ഗ് തുടങ്ങി.

ലോക്ക്ഡൗൺ സമയത്ത് രൺബീറും ആലിയയും ഒരുമിച്ചായിരുന്നു താമസിച്ചത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്തെന്ന് രൺബീർ പറഞ്ഞു.

എന്റെ അമ്മയും ആലിയയും തമ്മിൽ നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. അതിൽ ഞാൻ ഒരുപാട് സന്തോഷവാനാണെന്നും രൺബീർ കൂട്ടിച്ചേർത്തു.

രൺബീറിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ആനിമൽ ആണ്. രൺബീറും സായ് പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന രാമായണ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുന്നു.

#ranbirkapoor #opensup #first #met #alia #bhatt #during #photoshoot #unreleased #movie

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-