#ranbirkapoor | വിവാഹത്തിനു ശേഷം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും; ആലിയ അത് പഠിക്കുന്നുണ്ടാകാം - രണ്‍ബീർ കപുർ

#ranbirkapoor | വിവാഹത്തിനു ശേഷം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും; ആലിയ അത് പഠിക്കുന്നുണ്ടാകാം - രണ്‍ബീർ കപുർ
Jul 29, 2024 01:36 PM | By Athira V

ആരാധകരും വിവാദങ്ങളും ഒരുപോലെയുള്ള ബോളിവുഡ് താരങ്ങളാണ് രണ്‍ബീര്‍ കപുറും ആലിയയും. വിവാഹ ജീവിതത്തെ പറ്റിയുള്ള ഇരുവരുടേയും പരാമര്‍ശങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംരംഭകന്‍ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തിനിടെ രണ്‍ബീറിൻ്റെ ചില തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാകുകയാണ്.

രാഷ്ടീയം, കുടുംബം, വ്യക്തി ബന്ധങ്ങള്‍, ജോലി അങ്ങനെ നിരവധി വിഷയങ്ങളെ കുറിച്ച് രണ്‍ബീര്‍ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇതിനിടെ ജീവിതം വൈരുധ്യം നിറഞ്ഞതാണോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 'തീര്‍ച്ചയായും വൈരുധ്യങ്ങളുണ്ട്.

പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളില്‍. സ്വന്തം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും. ആലിയയും അവരുടെ വ്യക്തിത്വം മറന്ന് ജീവിക്കാന്‍ പഠിക്കുന്നുണ്ടാകാം.. പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടിയും വരും. രണ്ട് വ്യക്തികളും എന്താണോ അതു പോലെതെന്ന അംഗീകരിക്കാൻ ഇരുവര്‍ക്കും കഴിയില്ല. അതിനാല്‍ ചില വ്യക്തിസ്വഭാവങ്ങള്‍ ത്യജിക്കേണ്ടി വരും.

രണ്‍ബീര്‍ മറുപടി നൽകി. താന്‍ ആലിയയ്ക്കു വേണ്ടി മാറിയതിനേക്കാളേറെ ആലിയ തനിക്കു വേണ്ടി മാറിയിട്ടുണ്ട്. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്ന അച്ഛന്റെയൊപ്പം വളര്‍ന്നതുകൊണ്ട് ശബ്ദം ഉയർത്തി സംസാരിക്കുന്നത് അസഹ്യമായാണ് തോന്നാറുള്ളത്.

ആലിയ അങ്ങനെ സംസാരിക്കുന്ന ഒരാളായിരുന്നു. 30 വര്‍ഷമായുള്ള ശീലം മാറ്റന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിന്നിരിക്കാം. എന്നിട്ടും അവരതിന് തയ്യാറായിട്ടുണ്ട്. അലിയക്കു വേണ്ടി എന്ത് ശീലമാണ് മാറ്റിയതെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരുമെന്നും രണ്‍ബീര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

രണ്‍ബീര്‍ ടോക്സിക് ഭര്‍ത്താവാണെന്നും ആലിയ ടോക്‌സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നും പലപ്പോഴും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. നേരത്തെ വോഗ് മാഗസിന്റെ വീഡിയോയില്‍ രണ്‍ബീറിനെ കുറിച്ചുള്ള ആലിയയുടെ പരാമര്‍ശങ്ങള്‍ ട്രോളുകള്‍ക്ക് വിഷയമായിരുന്നു.

തന്നേക്കാൾ പതിനൊന്ന് വയസ്സ് ഇളയതായ ആലിയ തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും മകളുമായുള്ള കുടുംബ ജീവിതം താൻ ആസ്വദിക്കുന്നുണ്ടെന്നും രണ്‍ബീര്‍ അഭിമുഖത്തിൽ പറയുന്നുണ്ട്.

താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നുമായിരുന്നു ആലിയയുടെ പ്രസ്താവന. ലിപ്സ്റ്റിക്ക് ഇട്ടാല്‍ അത് മായ്ച്ച്കളയാന്‍ രണ്‍ബീര്‍ ആവശ്യപ്പെടാറുണ്ടെന്നും വീഡിയോയില്‍ ആലിയ വ്യക്തമാക്കിയിരുന്നു.

ഇതോടെ രണ്‍ബീറിനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്‍ബീര്‍ ടോക്സിക് ഭര്‍ത്താവാണെന്നും ആലിയ ടോക്‌സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നും ഇത് അത്ര വലിയ ക്യൂട്ട്‌നെസ് ആയി കാണേണ്ടെന്നും ആളുകള്‍ വിമര്‍ശിച്ചു.

#ranbirkapoor #remark #aliabhatt #letting #go #her #personality #after #marriage

Next TV

Related Stories
തുടര്‍ച്ചയായി സല്‍മാന്‍  ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

Apr 20, 2025 07:21 PM

തുടര്‍ച്ചയായി സല്‍മാന്‍ ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

പ്രണയം തകരുന്നതിന് മുമ്പായി ഐശ്വര്യയുടെ വീട്ടിലെത്തി സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കിയെന്നും ഐശ്വര്യ വാതിലില്‍ മുട്ടിയെന്നും...

Read More >>
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
Top Stories