#tillotamashome | 'കാറിൽവെച്ച് അയാളെന്റെ കയ്യിൽപിടിച്ചു, ശേഷം...'; ഡൽഹിയിൽവെച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്ന് തിലോത്തമ

#tillotamashome | 'കാറിൽവെച്ച് അയാളെന്റെ കയ്യിൽപിടിച്ചു, ശേഷം...'; ഡൽഹിയിൽവെച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്ന് തിലോത്തമ
Jul 28, 2024 11:25 PM | By Athira V

വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് തിലോത്തമ ഷോമി. തനിക്ക് ഡൽഹിയിൽവെച്ച് നേരിടേണ്ടിവന്ന ഒരു ലൈം​ഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ.

അതിയായ മനോവേദനയുണ്ടാക്കിയ അനുഭവമെന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തിലോത്തമ ഇതിനെ വിശേഷിപ്പിച്ചത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നിൽ ഡൽഹിയിൽ ബസ് കാത്തുനിൽക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു.

ബസ് സ്റ്റോപ്പിൽ നിൽക്കവേ പൊടുന്നനെയാണ് ഒരു കാർ അടുത്തുവന്നു നിന്നത്. വാഹനത്തിൽനിന്നിറങ്ങിയ ഒരുസംഘമാളുകൾ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താൻതുടങ്ങി.

എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിൽ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാൽ അവർ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയിൽ ആ റോഡിൽ നിന്നെന്ന് തിലോത്തമ പറഞ്ഞു.

"കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ. അയാൾ എന്റെ കൈ പിടിക്കുകയും അയാളുടെ പാന്റ്സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.

ആ സമയത്ത് ഞാനെന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് സംഭവിച്ചതുകൊണ്ട് അയാൾക്ക് കാർ നിർത്തേണ്ടിവന്നു. എന്നോട് പുറത്തിറങ്ങാൻ അയാൾ പറഞ്ഞു. അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു.

aപക്ഷേ അയാൾ മോശമായി പെരുമാറാൻ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാൻ ശരിക്കും വിറച്ചുപോയി. എന്നാൽ തിരിച്ചടിക്കാനുള്ള എൻ്റെ അവബോധം അപകടകരമായ അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ചു", തിലോത്തമ ഷോമി ചൂണ്ടിക്കാട്ടി.

നെറ്റ്ഫ്ളിക്സ് പരമ്പരയായ 'ത്രിഭുവൻ മിശ്ര: സി.എ ടോപ്പറി'ലാണ് തിലോത്തമ ഒടുവിൽ വേഷമിട്ടത്. മാനവ് കൗൾ ആണ് സീരീസിൽ മുഖ്യവേഷത്തിൽ. ജിതേന്ദ്ര കുമാർ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യവേഷത്തിലുണ്ട്.

#actress #tillotamashome #about #molestation #experience

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-