#urvashirautela | ആ ബാത്ത്റൂം വീഡിയോ എ.ഐ അല്ല, പുതിയ ചിത്രത്തിലേത്; വെളിപ്പെടുത്തലുമായി ഉർവശി റൗട്ടേല

#urvashirautela | ആ ബാത്ത്റൂം വീഡിയോ എ.ഐ അല്ല, പുതിയ ചിത്രത്തിലേത്; വെളിപ്പെടുത്തലുമായി ഉർവശി റൗട്ടേല
Jul 28, 2024 04:18 PM | By Athira V

അടുത്തിടെയാണ് നടി ഉർവശി റൗട്ടേലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. നടി ഒരു കുളിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു ഇത്. ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്നും അതല്ല അബദ്ധവശാൽ ലീക്കായ വീഡിയോ ആണെന്നും വാദമുയർന്നിരുന്നു.

ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥയേക്കുറിച്ച് ഉർവശി റൗട്ടേല തന്നെ പറഞ്ഞിരിക്കുകയാണ്. ഈ വീഡിയോ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഘുസ്പൈഠിയാ എന്ന ചിത്രത്തിലെ ഒരു രം​ഗമായിരുന്നെന്നാണ് ഉർവശി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിനിമയിൽനിന്നുള്ള രം​ഗമാണെങ്കിലും വീഡിയോ ലീക്കായതിൽ താൻ വളരെ അസ്വസ്ഥയായിരുന്നെന്നും ഉർവശി ഇൻസ്റ്റന്റ് ബോളിവുഡ് എന്ന ചാനലിനോട് പ്രതികരിച്ചു.

"ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്സണൽ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാ​ഗമായുള്ള രം​ഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർത്ഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആ​ഗ്രഹം." ഉർവശി പറഞ്ഞു.

സിങ് സാബ് ദി ഗ്രേറ്റ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4 പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് റൗട്ടേല. ചില ജനപ്രിയ മ്യൂസിക് വീഡിയോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

ഈയിടെ ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന ചിത്രീകരണത്തിനിടെ ഉർവശി റൗട്ടേലയ്ക്ക് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ കുളിമുറി ദൃശ്യം എന്ന പേരിൽ വീഡിയോ പ്രചരിച്ചത്.


#actress #urvashirautela #about #viral #bathroom #video

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










https://moviemax.in/-