#janhvikapoor | അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചില്ല, ഞങ്ങള്‍ വളര്‍ന്നെന്ന് അമ്മയ്ക്ക് അംഗീകരിക്കാനായില്ല -ജാന്‍വി കപൂര്‍

#janhvikapoor | അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചില്ല, ഞങ്ങള്‍ വളര്‍ന്നെന്ന് അമ്മയ്ക്ക് അംഗീകരിക്കാനായില്ല -ജാന്‍വി കപൂര്‍
Jul 28, 2024 11:39 AM | By Athira V

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. ഐക്കോണിക് നായികയായ ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി.

അമ്മയുടെ പാതയിലൂടെ ജാന്‍വിയും ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. ബാത്ത് ടബ്ബില്‍ വീണായിരുന്നു താരം മരണപ്പെട്ടുന്നത്. ഇതിന് ശേഷമാണ് ജാന്‍വിയുടെ അരങ്ങേറ്റ സിനിമ പുറത്തിറങ്ങുന്നത്. 

തന്റെ അഭിമുഖങ്ങളില്‍ അമ്മ ശ്രീദേവിയെക്കുറിച്ച് ജാന്‍വി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജാന്‍വി കപൂര്‍. താനും സഹോദരി ഖുഷിയും മുതിര്‍ന്നുവെന്ന കാര്യം അംഗീകരിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല എന്നാണ് ജാന്‍വി പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയെക്കുറിച്ച് സംസാരിച്ചത്. അമ്മയാണോ അച്ഛനാണോ ആദ്യത്തെ അടിവസ്ത്രങ്ങള്‍ വാങ്ങി നല്‍കിയതെന്ന ചോദ്യത്തിനാണ് ജാന്‍വി മറുപടി നല്‍കിയത്.


''അത് അമ്മയാണ് ചെയ്തത്. കുറേക്കാലം തന്റെ പെണ്‍കുട്ടികള്‍ വളര്‍ന്നുവെന്ന് അംഗീകരിച്ചിരുന്നില്ല അമ്മ. അവള്‍ കൊച്ചുകുട്ടിയാണ്, അവള്‍ക്കിതൊന്നും വേണ്ട. എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. പക്ഷെ എനിക്ക് അത് വേണമെന്നാണ് തോന്നുന്നത് അമ്മ എന്ന് ഞാന്‍ പറയും'' ജാന്‍വി പറയുന്നു. അമ്മയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. 

''ഞാന്‍ ഉണ്ടായപ്പോള്‍ അമ്മ കരിയര്‍ ഉപേക്ഷിച്ചിരുന്നു. കുറേക്കാലം ജോലി ചെയ്തു ഇനി ഇല്ലെന്നാണ് പറഞ്ഞിരുന്നത്. മക്കള്‍ വളര്‍ന്നു, നീ ജോലിയില്‍ സന്തോഷം കണ്ടെത്തണം, അവരെ ഞാന്‍ നോക്കിക്കോളാം എന്ന് അച്ഛന്‍ പറഞ്ഞതാണ്. സ്‌കൂളിലെ കാര്യങ്ങളും വെക്കേഷനുമൊക്കെ ഞാന്‍ നോക്കാം. നിനക്ക് സിനിമ ചെയ്യണമെങ്കില്‍ സിനിചെയ്‌തോളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മ വളരെയധികം കണ്‍സര്‍വേറ്റീവായിരുന്നു. അതിനാല്‍ അച്ഛനും അങ്ങനെ നടിച്ചു'' ജാന്‍വി പറയുന്നു.

അമ്മയുടെ കരുത്ത് അച്ഛനായിരുന്നുവെന്നും താരം പറയുന്നു. ''നിനക്ക് സന്തോഷം ലഭിക്കുന്നു, നിനക്ക് ആത്മവിശ്വാസം ഉണ്ട് എങ്കില്‍ ഇഷ്്ടമുള്ളത് ധരിക്കൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

അങ്ങനെയാണ് എന്നേയും വളര്‍ത്തിയത്. നിനക്ക് വേണമെങ്കില്‍ ചെയ്യൂ, നിനക്ക് ഇഷ്ടമുള്ളത് ധരിക്കൂ. നിനക്ക് ഇഷ്ടമുള്ളത് സംസാരിക്കൂ. എന്നെപ്പറ്റി ചിന്തിക്കണ്ട.

സുഹൃത്തുക്കളെയുണ്ടാക്കൂ. യാത്രകള്‍ പോകൂ. അദ്ദേഹം നല്ല പ്രോത്സാഹനമായിരുന്നു. അതിനാല്‍ ചില പ്രൊഫഷണല്‍ സാഹചര്യങ്ങളില്‍ എനിക്ക് റീകാലിബ്രേറ്റ് ചെയ്യേണ്ടി വരും. കാരണം എല്ലാവരും എന്റെ പപ്പയെ പോലെയല്ല'' ജാന്‍വി പറയുന്നു. 

മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയാണ് ജാന്‍വി കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ്കുമാര്‍ റാവുവാണ് സിനിമയിലെ നായകന്‍. ചിത്രം ഒടിടിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലാണ് സിനിമയുടെ ഒടിടി റിലീസ്. മികച്ച പ്രതികരണം നേടിയ സിനിമയാണ് മിസ്റ്റർ ആന്റ് മിസിസ് മാഹി.

അതേസമയം ജാന്‍വിയുടെ പുതിയ സിനിമ ഉലജ് ആണ്. മലയാളി താരം റോഷന്‍ മാത്യു, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലജ്. 

#janhvikapoor #says #mom #sridevidenied #get #undergarments #her #daughters

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall