#deepikapadukone | നിറവയറില്‍ നിന്നിട്ടും ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നു! ദീപിക നല്ലൊരു അമ്മയായിരിക്കുമെന്ന് കൂട്ടുകാരി

#deepikapadukone | നിറവയറില്‍ നിന്നിട്ടും ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നു! ദീപിക നല്ലൊരു അമ്മയായിരിക്കുമെന്ന് കൂട്ടുകാരി
Jul 26, 2024 12:34 PM | By ADITHYA. NP

(moviemax.in)താരമൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ദീപിക പദുക്കോണ്‍. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഇതിനൊപ്പം കുടുംബജീവിതവും ആസ്വദിക്കുകകയാണ് നടി.

രണ്‍വീര്‍ സിംഗുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ ദീപിക ഗര്‍ഭിണിയാണെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.


എന്നാല്‍ താന്‍ ഗര്‍ഭിണിയായെന്നും വൈകാതെ കുഞ്ഞതിഥി വരുമെന്നും ദീപിക പറഞ്ഞിട്ടും അത് വിശ്വസിക്കാനും ആളുകള്‍ തയ്യാറാവുന്നില്ലെന്നതാണ് രസകരം. മാസങ്ങള്‍ക്ക് മുന്‍പാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്ന് നടി പ്രഖ്യാപിക്കുന്നത്.

പിന്നാലെ നടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ച് പോയവര്‍ ദീപിക ഗര്‍ഭിണിയല്ലെന്ന് കണ്ടുപിടിച്ചു.പുതിയ സിനിമയുടെ പ്രൊമോഷനും മറ്റും പങ്കെടുക്കുമ്പോഴുള്ള ദീപികയുടെ ശാരീരിക മാറ്റങ്ങള്‍ ചൂണ്ടി കാണിച്ചാണ് നടിയ്‌ക്കെതിരെ ചിലര്‍ രംഗത്ത് വന്നത്.

ഇതോടെ ദീപിക ഗര്‍ഭിണിയാണെന്നും അല്ലെന്നുമുള്ള ചര്‍ച്ചകളും തുടങ്ങി. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ നടിയെ പറ്റി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

'ഒത്തിരി കാലമായിട്ട് എനിക്ക് ദീപികയെ അറിയാം. അവള്‍ക്ക് തീര്‍ച്ചയായും ഒരു അമ്മയാവാന്‍ ആഗ്രഹമുണ്ട്. ദീപിക കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ്.

കുട്ടികളുമായി നല്ല ചങ്ങാത്തം കൂടാനും അവള്‍ക്കറിയാം. അവള്‍ക്കൊരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ അതിനെ നോക്കാന്‍ വേറെ ആരുടെയും സഹായം പോലും അവള്‍ക്ക് വേണ്ടി വരില്ല.

ചിലപ്പോള്‍ രക്ഷിതാവിന്റെ ഉത്തരാവാദിത്തം രണ്‍വീറിനും അവള്‍ കൊടുക്കുമോ എന്ന കാര്യവും സംശയമാണ്. ഒരു അമ്മ എന്ന നിലയില്‍ നൂറു ശതമാനം ദീപിക നല്ലതായിരിക്കും.

ദീപിക ഗര്‍ഭിണിയല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ട്രോളുകളൊന്നും അവള്‍ കണ്ടിട്ട് പോലുമുണ്ടാവില്ല. അവള്‍ ഗര്‍ഭിണിയായതിന് ശേഷം സോഷ്യല്‍ മീഡിയയുടെ ടോക്‌സിറ്റിയില്‍ നിന്നും രണ്‍വീര്‍ അവളെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുകയാണ്.

മാതൃത്വം എത്ര മനോഹരമാക്കാം എന്നൊരു ചിന്തയില്‍ മാത്രമാണ് നടി.പുതിയ സിനിമകളൊന്നും അവള്‍ ഏറ്റെടുത്തിട്ടില്ല. ഉടനെ തന്നെ സിനിമയോ വെബ് സീരിസോ ഒന്നും ദീപിക ചെയ്യാന്‍ സാധ്യതയില്ല.

അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിച്ചതിന് ശേഷം കുറച്ച് സമയമെടുത്തിട്ടാവും നടി സിനിമയിലേക്ക് വരികയെന്നും കൂട്ടുകാരി പറഞ്ഞിരിക്കുകയാണ്.

പ്രഭാസ് നായകനായിട്ടെത്തിയ കല്‍കി എന്ന തെലുങ്ക് സിനിമയിലാണ് ദീപിക പദുക്കോണ്‍ അവസാനം അഭിനയിച്ചത്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ ദീപിക ശ്രദ്ധിക്കപ്പെട്ടു.

ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലാണ് നിറവയറുമായി നടി എത്തിയത്. നിറവയറില്‍ ദീപിക നടക്കുന്നതും എഴുന്നേല്‍ക്കുന്നതുമൊക്കെ കണ്ടാല്‍ അവര്‍ ഗര്‍ഭിണിയാണെന്ന് തോന്നില്ലെന്ന തരത്തിലായിരുന്നു കഥകള്‍ വന്നത്.

ഇതിനോട് അനുബന്ധിച്ച് നിരവധി പേര്‍ നടിയെ വിമര്‍ശിച്ചെങ്കിലും പ്രതികരണവുമായി ദീപികയോ രണ്‍വീറോ രംഗത്ത് വന്നിട്ടില്ല.

deepikapadukones #best #friend #opensup #about #actresses #pregnancy #goes #viral

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-