#SalmanKhan | സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ

#SalmanKhan | സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ
Jul 25, 2024 04:08 PM | By VIPIN P V

ന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ ലക്ഷ്യമിട്ടാണ് സംഘം ബാന്ദ്രയിലെ വസതിക്കു നേരേ വെടിവെച്ചതെന്ന് ബോളിവുഡ്‌ നടൻ.

മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ലോറൻസ് ബിഷ്‌ണോയിയെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി സൽമാൻ ഖാൻ മൊഴി രേഖപ്പെടുത്തിയത്.

ഗാലക്സി അപ്പാർട്ട്മെന്റിലെ വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതെന്ന് സൽമാൻ പറയുന്നു.

പുലർച്ചെ 4.55-ഓടെ ബൈക്കിലെത്തിയ രണ്ടുപേർ ഒന്നാം നിലയിലുള്ള ബാൽക്കണിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകനാണ് പറഞ്ഞതെന്നും സൽമാന്റെ മൊഴിയിലുണ്ട്.

ലോറൻസ് ബിഷ്ണോയിയും സഹോദരൻ അൻമോൽ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു. തനിക്കും കുടുംബത്തിനും ഒട്ടേറെ ഭീഷണികൾ മുമ്പ് ലഭിച്ചിരുന്നതായി സൽമാൻ മൊഴിയിൽ രേഖപ്പെടുത്തുന്നു.

2022-ൽ തന്റെ കെട്ടിടത്തിന് എതിർവശത്തുള്ള ബെഞ്ചിൽ ഭീഷണിക്കത്ത് കണ്ടെത്തിയിരുന്നു. 2023 മാർച്ചിൽ ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് ഇ-മെയിൽവഴിയും ഭീഷണി ലഭിച്ചു.

2024 ജനുവരിയിൽ രണ്ട് അജ്ഞാതർ പൻവേലിനടുത്തുള്ള സൽമാന്റെ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തിലെ മൊഴിയിലുണ്ട്.

പ്രത്യേക കോടതിയിൽ 1735 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. അറസ്റ്റിലായ ആറു പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കുറ്റപത്രം കോടതി അംഗീകരിച്ചു.

അറസ്റ്റിലായ ആറു പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യചെയ്തു. അഞ്ചുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

#SalmanKhan #housefiring #case #actor #plan #kill

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall