#saraalikhan | 'എയർ ഹോസ്റ്റസ് അബദ്ധത്തില്‍ ദേഹത്ത് ജ്യൂസ് ഒഴിച്ചു സാറ അലി ഖാന്‍റെ പ്രതികരണം' - വീഡിയോ വൈറല്‍

#saraalikhan | 'എയർ ഹോസ്റ്റസ് അബദ്ധത്തില്‍ ദേഹത്ത് ജ്യൂസ് ഒഴിച്ചു സാറ അലി ഖാന്‍റെ പ്രതികരണം' - വീഡിയോ വൈറല്‍
Jul 25, 2024 10:39 AM | By Athira V

ബോളിവുഡ് നടി സാറ അലി ഖാന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു വിമാന യാത്രയിലെ ദൃശ്യങ്ങളാണ് വൈറലായത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, ഒരു എയർ ഹോസ്റ്റസ് അബദ്ധവശാൽ അവരുടെ വസ്ത്രത്തിൽ ജ്യൂസ് തെറിപ്പിച്ചതില്‍ അസ്വസ്ഥയായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എഴുന്നേറ്റു നിന്ന് വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ അതൃപ്തിയോടെ നോക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. #SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം പാപ്പരാസികൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. സംഭവം പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണോ അതോ സിനിമാ ഷൂട്ടിംഗിന്‍റെ ഭാഗമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സാറാ അലി ഖാൻ അവസാനം അഭിനയിച്ചത് ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്കിലാണ്. ഒടിടി റിലീസായി എത്തിയ ചിത്രം ഏറെ പ്രശംസ നേടി, കൂടാതെ ഏ വതൻ മേരേ വതനിലെ പ്രകടനത്തിനും പ്രശംസ നേടി നടി. എന്നാല്‍ ഇത് വലിയ വിജയം നേടിയില്ല.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥ പറയുന്ന സിനിമയിൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രഹസ്യ റേഡിയോ നടത്തിയ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച ബോംബെയിലെ കോളേജ് വിദ്യാർത്ഥിനിയായ ഉഷയെ സാറ അവതരിപ്പിച്ചു.

ഇതുകൂടാതെ, ധർമ്മ പ്രൊഡക്ഷൻസും സിഖ്യ എന്‍റര്‍ടെയ്മെന്‍റും ചേർന്ന് നിർമ്മിക്കുന്ന ഒരു ആക്ഷൻ കോമഡി ചിത്രത്തിലാണ് സാറാ അലി ഖാൻ അഭിനയിക്കുന്നത്. ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ആദ്യമായി സാറ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന മെട്രോ ഇൻ ഡിനോയിൽ സാറ അഭിനയിക്കുന്നുണ്ട്. അതില്‍ ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി, ഫാത്തിമ സന ​​ഷെയ്ഖ്, നീന ഗുപ്ത എന്നിവർക്കൊപ്പമാണ് സാറയുടെ വേഷം.

#saraalikhan #gets #angry #as #air #hostess #spills #juice #her #dress #shocking #viral #video

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall