#janhvikapoor | സംസാരിക്കാനോ, നടക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല -ജാൻവി കപൂർ

#janhvikapoor | സംസാരിക്കാനോ, നടക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല -ജാൻവി കപൂർ
Jul 25, 2024 09:53 AM | By Athira V

ഭക്ഷ്യവിഷബാധയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ്താരം ജാൻവി കപൂർ. കഴിഞ്ഞയാഴ്ചയാണ് താരത്തെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്നതിനുപിന്നാലെയാണ് തന്റെ ആരോ​ഗ്യാവസ്ഥയേക്കുറിച്ച് ആരാധകരുമായി ജാൻവി പങ്കുവെച്ചത്.

മിസ്റ്റർ&മിസിസ് മ​ഹി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താൻ തിരക്കിട്ട യാത്രകളിലായിരുന്നു. ഇതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുന്നില്ലായിരുന്നു. ആരോ​ഗ്യം പാടേ വഷളാവുകയും ഡോക്ടർമാർ പരിഭ്രാന്തരാവുകയും ചെയ്തുവെന്ന് ജാൻവി പറഞ്ഞു.

ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാടേ തളർന്നുപോവുകയായിരുന്നു. തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയുമായിരുന്നില്ല.

സംസാരിക്കാനോ, നടക്കാനോ, ഭക്ഷണംകഴിക്കാനോ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഈ വിശ്രമം തനിക്ക് ആവശ്യമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും തിരക്കിട്ട ഓട്ടത്തിലായിരുന്നു താനെന്നും ജാൻവി പറഞ്ഞു.


#janhvikapoor #food #poisoning

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-