#shahrukhkhan | ഷാരൂഖിനൊപ്പം അഭിനയിക്കാൻ അവസരം വന്നിരുന്നു; ആ ഓഫറുകളെല്ലാം ഞാൻ ഒഴിവാക്കിയതാണ്: തബു

#shahrukhkhan |  ഷാരൂഖിനൊപ്പം അഭിനയിക്കാൻ അവസരം വന്നിരുന്നു; ആ ഓഫറുകളെല്ലാം ഞാൻ ഒഴിവാക്കിയതാണ്: തബു
Jul 24, 2024 02:28 PM | By ADITHYA. NP

(moviemax.in)തൊണ്ണൂറുകളുടെ തുടക്കം മുതൽ ഇന്ത്യൻ സിനിമയിൽ നിലയുറപ്പിച്ച താരമാണ് തബു. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളേയും അനായാസമായി അവതരിപ്പിക്കാൻ തബുവിന് പ്രത്യേക കഴിവുണ്ട്.

തെലു​ഗു സിനിമയായ 'കൂലി നമ്പർ വൺ' എന്ന ചിത്രത്തിലൂടെയാണ് മുഴു നീള കഥാപാത്രമായി തബു പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ.


എല്ലാ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും തബു അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഷാരൂഖ് ഖാനൊപ്പം തബു ഒരു ചിത്രവും ചെയ്തിട്ടില്ല.കേൾക്കുമ്പോൾ ആശ്ചര്യം തോന്നും.

കാരണം ഇത്ര വർഷങ്ങളായിട്ടും ഇരുവരും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്ന് കേൾക്കുമ്പോൾ എന്തുകൊണ്ട് എന്ന ചോദ്യങ്ങളും ഉയർന്നു വരും.

ഇതിനു കൃത്യമായ കാരണങ്ങൾ തബുവിന്റെ പക്കൽ ഉണ്ടായിരുന്നു. തബു തന്നെ അത്തരം അവസരങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്നും പല കാരണങ്ങളാലാണ് അങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാതിരുന്നതെന്നും പറഞ്ഞു.

"ഞാൻ ഒരു പ്രൊഡ്യൂസറോ ഡയറക്ടറോ സ്‌ക്രിപ്റ്റ് റൈറ്ററോ ഒന്നുമല്ല. ഷാരൂഖ് ഖാൻ ആരുടെ കൂടെയാണ് സിനിമ ചെയ്യുന്നതെന്നും എനിക്ക് അറിയാൻ സാധിക്കില്ല.

എനിക്ക് വരുന്ന ഓഫറുകൾ മാത്രമേ ഞാൻ കേൾക്കാറുള്ളൂ. അതിനു മാത്രമേ എനിക്ക് യെസ് ഓർ നോ പറയാൻ സാധിക്കുകയുള്ളൂ. ഷാരൂഖിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരങ്ങൾ വന്നിരുന്നു.

അതിൽ ഞാൻ ചിലതൊക്കെ ഒഴിവാക്കിയിട്ടുമുണ്ട്. തീർച്ചയായും അദ്ദേഹവും ചില സിനിമകൾ ഒഴിവാക്കിയിട്ടുണ്ടാകും." ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെ തബു പറഞ്ഞു.

1991 മുതൽ തബു സിനിമകളിൽ നിറസാന്നിധ്യമാണ്. എന്നിട്ടും ഒരു സിനിമ പോലും ഇരുവരും ഒരുമിച്ചില്ല. എങ്കിലും ഒരു സെക്കന്റ് നേരം തബു ഷാരൂഖിനൊപ്പം നിൽക്കുന്ന ഷോട്ട് ഉണ്ട്.

അതായത് ഫറാ ഖാൻ സംവിധാനം ചെയ്ത 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലെ ഡാൻസ് രം​ഗത്തിൽ തബു മുഖം കാണിക്കുന്നുണ്ട്. എന്നാൽ അത് വളരെ കുറച്ച് സമയം മാത്രമാണ്.

ഷാരൂഖ് ഖാൻ കിം​ഗ് ഖാൻ ആയി പര്യവേശം ചെയ്തു കൊണ്ടിരുന്ന സമയത്താണ് തബു ബോളിവുഡിൽ എത്തുന്നത്. റിഷി കപൂർ, അജയ് ദേവ്​ഗൺ, സണ്ണി ഡിയോൾ, നാ​ഗാർജുന, മോഹൻലാൽ, അജിത്ത്, സുരേഷ് ​ഗോപി അങ്ങനെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും തബു അഭിനയിച്ചിട്ടുണ്ട്.

ഹനുമാൻ എന്ന ചിത്രത്തിലൂടെ ഇം​ഗ്ലീഷ് സിനിമകളിലും തബു അഭിനയിച്ചു. നമേസക്, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഈയിടെ അജയ് ദേവ്​ഗണിനൊപ്പമുള്ള ചിത്രങ്ങളിലും, നാ​ഗാർജുനക്കൊപ്പമുള്ള വാർത്തകളിലും തബു നിറഞ്ഞു നിന്നിരുന്നു. തബുവിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം 'ക്രൂ' ആയിരുന്നു.

അജയ് ദേവ്ഗണിനൊപ്പമുള്ള 'ഓറോം മേം കഹാ ധം ദാ' ആണ് തബുവിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇം​ഗ്ലീഷ് ചിത്രങ്ങൾക്കു പുറമേ അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയിലും തബു താരമാണ്.

സുപ്രധാന വേഷത്തിൽ ഡ്യൂൺ പ്രൊഫസി എന്ന ടെലിവിഷൻ വെബ് സീരീസിലും തബു ഉണ്ട്.

#viral #tabu #confesses #turning #down #films #with #shahrukhkhan

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-