#anantambani | ഷാരൂഖ് നല്‍കിയത് ഫ്രാന്‍സില്‍ 40 കോടിയുടെ അപ്പാര്‍ട്ട്മെന്‍റ്? അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങൾ

#anantambani | ഷാരൂഖ് നല്‍കിയത് ഫ്രാന്‍സില്‍ 40 കോടിയുടെ അപ്പാര്‍ട്ട്മെന്‍റ്? അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങൾ
Jul 22, 2024 01:49 PM | By Susmitha Surendran

(moviemax.in)  മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയയിലും വീഡിയോകളും ചിത്രങ്ങളുമായി ഈ വിവാഹം നിറഞ്ഞുനിന്നു.

ഇപ്പോഴിതാ അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 5000 കോടി ചെലവില്‍ നടത്തപ്പെട്ട വിവാഹത്തില്‍ വരനും വധുവിനും ലഭിച്ച സമ്മാനങ്ങളും കണ്ണഞ്ചിപ്പിക്കും.

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 40 കോടി രൂപ വില വരുന്ന ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് ആണ് വധൂവരന്മാര്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇന്ത്യയില്ല, മറിച്ച് ഫ്രാന്‍സിലാണ് ഈ അപ്പാര്‍ട്ട്മെന്‍റ്. അമിതാഭ് ബച്ചന്‍ കുടുംബം നല്‍കിയത് ഒരു വജ്ര നെക്ലേസ് ആണെന്നും ഇതിന് 30 കോടി രൂപ വില വരുമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതേസമയം അലിയ ഭട്ടും രണ്‍ബീര്‍ കപൂറും ചേര്‍ന്ന് നല്‍കിയത് 9 കോടി വില വരുന്ന ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ആണ്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ നല്‍കിയത് 15 കോടിയുടെ സ്പോര്‍ട്സ് ബൈക്ക് ആണെന്ന് വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇന്ത്യ ടൈംസ് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

രണ്‍വീര്‍ സിംഗും ദീപിക പദുകോണും ചേര്‍ന്ന് 20 കോടി വില വരുന്ന റോള്‍സ് റോയ്സ് കാറും നവദമ്പതികള്‍ക്ക് സമ്മാനിച്ചുവെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്.

സമ്മാനങ്ങളുടെ ലിസ്റ്റ് അവസാനിക്കുന്നില്ല. കത്രീന കൈഫും വിക്കി കൗശലും ചേര്‍ന്ന് അനന്തിനും രാധികയ്ക്കും നല്‍കിയത് 19 ലക്ഷത്തിന്‍റെ ഒരു സ്വര്‍ണ്ണ ചെയിന്‍ ആണെന്നാണ് ബോളിവുഡ് ലൈഫിന്‍റെ റിപ്പോര്‍ട്ട്.

#reports #about #anantambani #Radhika's #wedding #gifts

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall