#jasminbhasin | കോണ്ടാക്ട് ലെന്‍സ് വച്ചതോടെ കണ്ണ് പോയി, കാണാനും ഉറങ്ങാനും വയ്യ..; നടി ചികിത്സയില്‍

#jasminbhasin | കോണ്ടാക്ട് ലെന്‍സ് വച്ചതോടെ കണ്ണ് പോയി, കാണാനും ഉറങ്ങാനും വയ്യ..; നടി ചികിത്സയില്‍
Jul 22, 2024 01:37 PM | By Susmitha Surendran

(moviemax.in)  കോണ്ടാക്ട് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് നടിയുടെ കണ്ണുകള്‍ക്ക് പരിക്ക്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ‘ദില്‍ സേ ദില്‍ തക്’, ‘നാഗിന്‍ 4’ എന്നീ ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ നടി ജാസ്മിന്‍ ഭാസിന്റെ കണ്ണുകള്‍ക്കാണ് പരിക്കേറ്റത്.

കാണനോ ഉറങ്ങാനോ തനിക്ക് പറ്റുന്നില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്. ”ജൂലായ് 17ന് ഞാന്‍ ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ഞാന്‍ ലെന്‍സ് ധരിച്ചു. എന്നാല്‍ അവ ധരിച്ചതിന് ശേഷം എന്റെ കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോള്‍ ഡോക്ടറെ കാണിക്കാമെന്ന് വിചാരിച്ചു.”

”പക്ഷേ ആ പരിപാടിയി പങ്കെടുക്കാം എന്നു വാക്ക് കൊടുത്തതിനാല്‍ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ പരിപാടിയില്‍ സണ്‍ഗ്ലാസ് ധരിച്ചു, എന്നാല്‍ ക്രമേണ എനിക്കൊന്നും കാണാന്‍ പറ്റാതായി. പിന്നീട് ഞങ്ങള്‍ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തെത്തി.”

അദ്ദേഹമാണ് എന്റെ കോര്‍ണിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകള്‍ക്ക് ബാന്‍ഡേജ് ഇട്ടു. അടുത്ത ദിവസം, ഞാന്‍ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടര്‍ന്നു.

എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണില്‍. ഡോക്ടര്‍മാര്‍ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ സുഖം പ്രാപിക്കും എന്നാണ്.” ”അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല.

ഞാന്‍ ഉറങ്ങാന്‍ പോലും പാടുപെടുകയാണ്” എന്നാണ് ജാസ്മിന്‍ പറയുന്നത്. പഞ്ചാബി ചിത്രമായ ‘അര്‍ദാസ് സര്‍ബത് ദേ ഭല്ലേ ദീ’യില്‍ ആണ് ജാസ്മിന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

#After #wearing #contact #lenses #actress #injured #her #eyes.

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall