#KareenaKapoor | എസിയുടെ തണുപ്പ് കാരണം സെയ്ഫുമായി വഴക്കിടും, ഇത് കാരണം വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് - കരീന കപൂര്‍

#KareenaKapoor  | എസിയുടെ തണുപ്പ് കാരണം സെയ്ഫുമായി വഴക്കിടും, ഇത് കാരണം വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് - കരീന കപൂര്‍
Jul 21, 2024 02:43 PM | By Susmitha Surendran

(moviemax.in)  കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എസി ആണെന്ന് ബോളിവുഡ് താരം കരീന കപൂര്‍. തന്റെ കുടുംബജീവിതത്തിലെ വില്ലനാണ് എസി എന്നാണ് കരീന പറയുന്നത്.

എസിയെ ചുറ്റിപ്പറ്റി താനും സെയ്ഫ് അലിഖാനും തമ്മില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട് എന്നാണ് കരീന പറയുന്നത്. ”ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്.


എന്നാല്‍ പണത്തെ ചുറ്റിപ്പറ്റിയല്ല. എസിയെ ചൊല്ലിയാണ് വഴക്ക് നടക്കുന്നത്. എസിയുടെ താപനിലയെ ചൊല്ലി വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. സെയ്ഫിന് നല്ല തണുപ്പ് വേണം. എപ്പോഴും 16 ഡിഗ്രി സെല്‍ഷ്യസിലായിരിക്കും എസി പ്രവര്‍ത്തിപ്പിക്കുക.”

”എനിക്ക് 20 ആണ് കംഫര്‍ട്ടബിള്‍. അതിന്റെ പേരില്‍ ഞങ്ങള്‍ എപ്പോഴും വഴക്കിടും” എന്നാണ് കരീന ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, വിവാഹം തന്നിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും കരീന പറയുന്നുണ്ട്. ”വിവാഹം ശേഷം എന്നില്‍ കുറെ നല്ല മാറ്റങ്ങളുണ്ടായി. ഉത്തരവാദിത്തം വര്‍ധിച്ചു.”

”എന്നാല്‍ രണ്ടുപേരും സിനിമയിലായതു കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. പരസ്പരം കാണുന്നതും ഒന്നിച്ച് സമയം ചെലവഴിക്കുന്നതും വളരെ കുറവാണ്. സെയ്ഫ് പുലര്‍ച്ചെയായിരിക്കും ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുക. ആ സമയം ഞാന്‍ ഉറങ്ങുകയാവും.

”അദ്ദേഹം എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ജോലിക്ക് പോയിരിക്കാം. ഞങ്ങള്‍ ഒരേ വീട്ടില്‍ ആണെങ്കിലും പരസ്പരം കാണാറില്ല. സമയം ബാലന്‍സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്” എന്നാണ് കരീന പറയുന്നത്.

‘ക്രൂ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിങ്കം എഗെയ്ന്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നടിയുടെ പുതിയ ചിത്രം.


#Bollywood #star #KareenaKapoor #says #AC #causes #problems #family #life.

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-