#meerachopra | കുളിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണമെന്ന് നടി! 12000 ലിറ്റര്‍ വെള്ളം വേണം; സംവിധായകന്റെ വെളിപ്പെടുത്തൽ

#meerachopra | കുളിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണമെന്ന് നടി! 12000 ലിറ്റര്‍ വെള്ളം വേണം; സംവിധായകന്റെ വെളിപ്പെടുത്തൽ
Jul 21, 2024 01:02 PM | By Athira V

സിനിമയിലൊരു നായികയായി എന്ന് പറയുമ്പോള്‍ തന്നെ വലിയ താരപദവിയാണ് ലഭിക്കുക. എന്നാല്‍ ഇതേ സിനിമ വലിയ ഹിറ്റായി മാറുകയാണെങ്കില്‍ അഭിനേതാക്കള്‍ക്കും ഓവര്‍ ബില്‍ഡപ്പ് കിട്ടും. ചിലരിത് ദുരുപയോഗം ചെയ്യാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. സിനിമ ഹിറ്റായതിന്റെ പേരില്‍ അഹങ്കാരം കാണിക്കുന്ന താരങ്ങളെ പറ്റി മുന്‍പും നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 

അത്തരത്തില്‍ തെന്നിന്ത്യയില്‍ സിനിമയില്‍ നിന്നും ഒരു നടിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഒരു നടി സിനിമാ ചിത്രീകരണത്തിന് എത്തിയിടത്ത് കുളിക്കുന്നതിന് മിനറല്‍ വാട്ടര്‍ വേണമെന്ന് വാശി പിടിച്ചതിനെ പറ്റിയാണ് ആ സിനിമയുടെ സംവിധായകന്‍ വെളിപ്പെടുത്തിയത്. 

തെന്നിന്ത്യയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് എസ്.ജെ. സൂര്യ. ഇദ്ദേഹം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രമാണ് 'അന്‍പേ ആരുയിരേ'. ചിത്രത്തില്‍ നിള എന്ന പേരില്‍ അറിയപ്പെടുന്ന നടി മീര ചോപ്രയാണ് സൂര്യയുടെ നായികയായി അഭിനയിച്ചത്. ഈ സിനിമയ്ക്ക് വലിയ ജനപ്രീതി ലഭിച്ചതിനെ തുടര്‍ന്ന് തമിഴില്‍ നിരവധി സിനിമകളാണ് മീരയെ തേടി എത്തിയത്. 

തമിഴില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ കില്ലാടി എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടെങ്കിലും അവിടെയും കരിയറില്‍ കാര്യമായ ഗുണം ചെയ്തില്ല. പിന്നീട് തമിഴില്‍ അഭിനയ സാധ്യത കുറഞ്ഞ നടി ബോളിവുഡിലേക്ക് പോയി. അവിടെയും ചില സിനിമകളില്‍ അഭിനയിച്ചു. 

പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുടെ കസിന്‍ സഹോദരി കൂടിയാണ് മീര ചോപ്ര. എന്നിരുന്നാലും സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചില കടുംപിടുത്തം മീര നടത്തിയെന്നാണ് പ്രമുഖനായൊരു സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജാംഭവാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. നടന്‍ പ്രശാന്ത് നായകനായി അഭിനയിച്ച സിനിമയാണിത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. അന്ന് കുറ്റാലത്തിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ഒരു സീന്‍ ചിത്രീകരിക്കുന്നതിനായി കുറ്റാലം അരുവിയുടെ അടുത്ത് എത്തി. നായിക അരുവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് എടുക്കേണ്ടത്. 

അരുവില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വെള്ളം നിറച്ച് വേറൊരു ആങ്കിളില്‍ ചിത്രീകരിക്കാനും അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. എന്നാല്‍ ഈ വെള്ളത്തില്‍ താന്‍ കുളിക്കില്ലെന്ന് നടി വാശി പിടിച്ചു. കുളിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണമെന്നായിരുന്നു ആവശ്യം. ചിത്രീകരണത്തിന് വേണ്ടി പന്ത്രണ്ടായിരം ലിറ്റര്‍ വെള്ളം നിറയുന്ന ടാങ്കാണ് കൊണ്ട് വന്നത്. അതില്‍ മുഴുവന്‍ മിനറല്‍ വാട്ടര്‍ നിറയ്ക്കണമെന്നായി നടി. 

നായിക ഇതുപോലൊരു ആവശ്യം ഉന്നയിച്ചെങ്കിലും നിര്‍മാതാവ് അതിന് തയ്യാറായില്ല. ഇത്രയും ലിറ്റര്‍ മിനറല്‍ വാട്ടര്‍ കൊണ്ട് വന്ന് നിറയ്ക്കുക എന്നത് പോസിബിള്‍ ആയ കാര്യമല്ലായിരുന്നു. ഇക്കാര്യം നടിയോട് പറഞ്ഞതോടെ അവര്‍ ദേഷ്യം പിടിച്ച് ഷൂട്ടിങ്ങ് നിര്‍ത്തി പോവുകയും ചെയ്തു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്.

ഇപ്പോള്‍ നാല്‍പത്തിയൊന്ന് വയസുള്ള മീര ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് വിവാഹിതയാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസുകാരനായ രക്ഷിത് കെജ്രിവാളിനെ നടി വിവാഹം കഴിച്ചത്. 

#director #reveals #meerachopra #demanded #mineral #water #take #shower #location

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall