#Ranbirkapoor | രണ്ട് നായികമാരെ പ്രണയിച്ചു, എല്ലാവരും എന്നെ ചതിയനും കാസനോവയുമായി മുദ്രകുത്തി: രണ്‍ബീര്‍

#Ranbirkapoor | രണ്ട് നായികമാരെ പ്രണയിച്ചു, എല്ലാവരും എന്നെ ചതിയനും കാസനോവയുമായി മുദ്രകുത്തി: രണ്‍ബീര്‍
Jul 21, 2024 12:55 PM | By Jain Rosviya

(moviemax.in)താര കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീർ കപൂർ സിനിമയിലെത്തുന്നത്. അധികം വെെകാതെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ രണ്‍ബീറിന് സാധിച്ചു.

ഇന്ന് ബോളിവുഡിലെ സൂപ്പർ താരമാണ് രണ്‍ബീർ കപൂർ.

തന്റെ കരിയറിലും ജീവിതത്തിലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ കടന്നു പോകുന്നത്.

ആനിമല്‍ നേടിയ വലിയ വിജയത്തിലൂടെ തന്റെ ഇമേജ് തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ് കരിയറില്‍ രണ്‍ബീര്‍. ജീവിതത്തില്‍ മകള്‍ രാഹയുടെ വരവോടെ പുതിയൊരു ഘട്ടത്തിലേക്കും കടന്നിരിക്കുകയാണ് താരം.

രണ്‍ബീറും ആലിയയും രാഹയും ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബമാണ്. ഇന്ന് കുടുംബസ്ഥന്‍ എന്ന നിലയിലാണ് രണ്‍ബീറിനെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

എന്നാല്‍ കുറച്ചുനാള്‍ മുമ്പ് വരെ അതായിരുന്നില്ല സ്ഥിതി. കാസനോവ ഇമേജായിരുന്നു രണ്‍ബീറിനുണ്ടായിരുന്നത്. ഇതാദ്യമായി തന്റെ ഇമേജിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂറും നടി ദീപിക പദുക്കോണും ഏറെനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.

രണ്‍ബീറിന്റെ പേര് ദീപിക തന്റെ കഴുത്തിന്റെ പിന്‍ഭാഗത്തായി ടാറ്റൂ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. രണ്‍ബീര്‍ ദീപികയെ വഞ്ചിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷമാണ് രണ്‍ബീര്‍ കപൂര്‍ നടി കത്രീന കൈഫുമായി പ്രണയത്തിലാകുന്നത്. പക്ഷെ ഈ ബന്ധത്തിനും അധികകാലം അസുയുണ്ടായില്ല.

ഒരു പോഡ്കാസ്റ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മുന്‍ പ്രണയങ്ങളും അതുമൂലം തനിക്കുണ്ടായിരുന്ന ഇമേജിനെക്കുറിച്ചും രണ്‍ബീര്‍ സംസാരിക്കുന്നത്.

തനിക്ക് കാസനോവ ഇമേജായിരുന്നുവെന്നും തന്നെ പലരും ചതിയനായി കണക്കാക്കിയിരുന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.

''രണ്ട് സക്‌സസ്ഫുള്‍ നായികമാരെ ഞാന്‍ പ്രണയിച്ചു. അതോടെ എനിക്ക് കാസനോവ ഇമേജായി. കുറേക്കാലം എന്നെ ചതിയനെന്ന് മുദ്രകുത്തി. ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു'' രണ്‍ബീര്‍ പറയുന്നു.

ആനിമല്‍ നേടിയ വലിയ വിജയത്തിന്റെ തിളക്കത്തിലാണ് രണ്‍ബീര്‍ കപൂര്‍. ചിത്രത്തിലെ രണ്‍ബീറിന്റെ മേക്കോവര്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

വയലന്‍സും ആക്ഷനും നിറഞ്ഞ സിനിമ ഇതുവരേയുള്ള രണ്‍ബീര്‍ കപൂര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു.

രണ്‍ബീറിന്റെ ഇമേജിനെ തന്നെ പൊളിച്ചടക്കാന്‍ സിനിമയ്ക്ക് സാധിച്ചു.അതേസമയം ചിത്രത്തിലെ പ്രോബ്ലമാറ്റിക് ആയ പല കാഴ്ചപ്പാടുകളും നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയ ഭട്ടും പ്രണയത്തിലാകുന്നത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2021 ലായിരുന്നു രണ്‍ബീറും ആലിയയും വിവാഹിതരായത്. ആ വര്‍ഷം തന്നെ മകള്‍ രാഹയും ജനിച്ചു. സോഷ്യല്‍ മീഡിയയിലെ താരമാണ് രണ്‍ബീറിന്റേയും ആലിയയുടേയും മകള്‍.

രാമായണയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്.

ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പുറത്തായിരുന്നു.

എന്നാല്‍ ഈ സിനിമ ഉപേക്ഷിച്ചതായും ചിത്രീകരണം നിര്‍ത്തി വച്ചതായുമൊക്കെ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

#ranbirkapoor #says #he #called #casanova #cheater #dating #two #successful #heroines

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall