##priyankachopra | കുരങ്ങന്‍ ഇറങ്ങി വന്ന് എന്റെ കരണത്തടിച്ചു! വേദനയും നാണക്കേടും ഒരുമിച്ച് അനുഭവിച്ച പ്രിയങ്ക ചോപ്ര

##priyankachopra | കുരങ്ങന്‍ ഇറങ്ങി വന്ന് എന്റെ കരണത്തടിച്ചു! വേദനയും നാണക്കേടും ഒരുമിച്ച് അനുഭവിച്ച പ്രിയങ്ക ചോപ്ര
Jul 21, 2024 12:54 PM | By Athira V

ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത പേരാണ് പ്രിയങ്ക ചോപ്രയുടേത്. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു.

പിന്നാലെ ബോളിവുഡിലെത്തി. ആദ്യ ബോളിവുഡ് സിനിമയില്‍ നെഗറ്റീവ് വേഷമായിരുന്നു അവതരിപ്പിച്ചത്. അധികം വൈകാതെ ബോളിവുഡിലെ ഏറ്റവും തിരക്കുളള നായികയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

മിസ് യൂണിവേഴ്‌സായിട്ടാണ് സിനിമയിലേക്ക് കടന്നു വന്നതെങ്കിലും പ്രിയങ്കയ്ക്ക് സിനിമയില്‍ വേരുകളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ പല ഘട്ടത്തിലും തനിക്ക് വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിട്ടുളളത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറുന്നതില്‍ പോലും ഈ ഭിന്നതയും വിവേചനവും കാരണമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 

ഇന്ന് പക്ഷെ ആരാലും തൊടാന്‍ പോലും സാധിക്കാത്ത അത്ര വലിയ ഉയരത്തിലാണ് പ്രിയങ്ക ചോപ്രയുള്ളത്. തന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തിലൂടേയും പ്രിയങ്ക ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഈയ്യടുത്താണ് തന്റെ അനുഭവക്കുറിപ്പുകള്‍ അണ്‍ഫിനിഷ്ഡ് എന്ന പേരിലൊരു പുസ്തകമായി പ്രിയങ്ക ചോപ്ര പ്രസിദ്ധീകരിക്കുന്നത്. തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ എല്ലാ ഓര്‍മ്മകളും പുസത്കത്തില്‍ താരം പങ്കുവെക്കുന്നുണ്ട്.


ഒരിക്കല്‍ ഒരു കുരങ്ങില്‍ നിന്നും കരണത്ത് അടി കിട്ടിയ അനുഭവവും പറയുന്നുണ്ട് പ്രിയങ്ക ചോപ്ര തന്റെ പുസ്തകത്തില്‍. അമേരിക്കയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നതിന് മുമ്പ് പ്രിയങ്ക ഇന്ത്യയില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഈ സമയത്തായിരുന്നു താരത്തിന് അടി കിട്ടിയത്. ആ കഥ വായിക്കാം തുടര്‍ന്ന്. 

സ്‌കൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മരത്തിലിരിക്കുന്നു കുരങ്ങനെ കാണുന്നത്. പൊതുവെ ചെറിയ മരത്തിലായിരുന്നു കുരങ്ങുകളെ കണ്ടിരുന്നത്. പേരക്കയോടായിരുന്നു അവര്‍ക്ക് പ്രിയം. അന്ന് കണ്ടത് കുറേക്കൂടെ ഉയരമുള്ളൊരു മരത്തിന്റെ കൊമ്പിലായിരുന്നു. ആ കുരങ്ങന്‍ ഒരു പഴത്തിന്റെ തൊലി പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

എത്ര ശ്രമിച്ചിട്ടും കുരങ്ങന് പഴത്തിന്റെ തൊലി പൊളിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്തോ അതുകണ്ടപ്പോള്‍ തനിക്ക് ചിരി വന്നു. കുരങ്ങനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രിയങ്ക ചോപ്ര പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ആ കുരങ്ങന്‍ തിരിഞ്ഞ് തന്റെ നേരി നോക്കി. പിന്നാലെ അത് മരത്തില്‍ നിന്നും താഴേക്ക് ഇറങ്ങി. തന്റെ നേരെ വന്നു. മുഖത്ത് നോക്കിയ ശേഷം കരണത്ത് അടിച്ചു. അടിച്ച ശേഷം പതിയെ തിരികെ കയറിപ്പോവുകയും ചെയ്തു. നടന്നത് എന്താണെന്ന് മനസിലാകാതെ താന്‍ സ്തബ്ധയായി നില്‍ക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. 

തനിക്ക് നാണക്കേടും വേദനയുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. ഇന്ന് ആലോചിക്കുമ്പോള്‍ അതിലെ തമാശ തനിക്ക് മനസിലാകുന്നുണ്ട്. പക്ഷെ അന്ന് കുരങ്ങനെ കളിയാക്കിയ താന്‍ ആ അടി അര്‍ഹിച്ചിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. താന്‍ അടി കൊണ്ട് നാണം കെട്ട് നില്‍ക്കുമ്പോഴേക്കും തിരികെ മരത്തിലെത്തിയ കുരങ്ങന്‍ പതിയെ പഴം പൊളിച്ച് തിന്നാന്‍ തുടങ്ങിയിരുന്നുവെന്നും പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ പറയുന്നുണ്ട്. 

#priyankachopra #recalled #how #monkey #slapped #her #infront #her #friends

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-