(moviemax.in) മാധവ് സുരേഷ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു കുമ്മാട്ടിക്കളി. ഈ സിനിമയിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾക്ക് ഇരയായിരുന്നു. ഇപ്പോഴിതാ നടൻ തന്നെ സിനിമയിലെ ട്രോള് ഡയലോഗിന്റെ സെൽഫ് ട്രോളുമായി എത്തിയിരിക്കുകയാണ്. ഒരു ചടങ്ങിൽ സുഹൃത്തുക്കൾക്കൊപ്പം മാധവ് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
സോഷ്യൽ മീഡിയയിൽ ഏറെ നാളുകൾക്ക് ശേഷം ഏറ്റവും കൂടുതൽ ട്രോളിന് ഇരയായ വ്യക്തി ഒരുപക്ഷെ മാധവ് സുരേഷ് ആയിരിക്കും. മിക്ക പോസ്റ്റുകളിലും കുമ്മാട്ടിക്കളി എന്ന സിനിമയിലെ ട്രോൾ രംഗമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പ്രമുഖ കമ്പനികൾ വരെ മാധവിന്റെ ട്രോൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നടത്തി.
മുൻപ് തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിര്‍ത്തിപ്പോവണമെന്നുമാണ് ആളുകള്‍ പറഞ്ഞിരുന്നു. സിനിമയിൽ ശ്രമിച്ചതിന് ശേഷവും പറ്റില്ലെന്ന് തെളിഞ്ഞാല്‍ മാധവ് സ്വയം അഭിനയം നിര്‍ത്തിപ്പോവുമെന്നും ഇല്ലെങ്കില്‍ ഇവിടെ തന്നെ കാണുമെന്നും ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അതേസമയം, മാധവ് സുരേഷ് നായകനായി എത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്നത്.
Madhav Suresh with self-troll of his own movie