വീണ്ടും ആരാധകരെ ഞെട്ടിച്ച് ലാലേട്ടൻ; 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

വീണ്ടും ആരാധകരെ ഞെട്ടിച്ച് ലാലേട്ടൻ; 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
Aug 29, 2025 03:27 PM | By Jain Rosviya

(moviemax.in)വർഷങ്ങൾക്കു ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. 3.35 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒപ്പം പുറത്തിറങ്ങിയ 'ലോക'യെക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം.

ഓണത്തിന് മുൻപ് തന്നെ ഹൃദയപൂർവ്വം റിലീസ് ചെയ്തതിനാൽ ഇനിയും കളക്ഷൻ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയ്ക്കാണ് ആരാധകർ ഏറെയും. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.





Hridayapoorvam movie first day collection report out

Next TV

Related Stories
'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

Aug 29, 2025 12:41 PM

'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും അവരുടെ പഠന കാലത്ത് കണ്ടതിനെക്കുറിച്ച് ശാന്തിവിള ദിനേശ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall