Featured

നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Kollywood |
Aug 29, 2025 02:37 PM

(moviemax.in) തെന്നിന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ച്ലേഴ്സിൽ ഒരാളായിരുന്നു നടൻ വിശാൽ. നാൽപ്പത്തിയേഴാം വയസിൽ ബാച്ച്ലർ ലിസ്റ്റിൽ നിന്ന് താരം തന്റെ പേര് നീക്കം ചെയ്തിരിക്കുന്നു. നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇന്ന് നടന്റെ പിറന്നാളാണ്. ബെർത്ത്ഡെ സ്പെഷ്യലായിട്ടാണ് ആരാധകർക്കായി വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ വിശാൽ പങ്കിട്ടത്.

എന്റെ ഈ സ്പെഷ്യൽ ബെർത്ത് ഡെയിൽ എന്നെ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. സായ് ധൻഷികയുമായി ഇന്ന് നടന്ന എന്റെ വിവാഹനിശ്ചയത്തിന്റെ സന്തോഷവാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്. പോസിറ്റീവും അനുഗ്രഹീതവുമായി തോന്നുന്നു.

എല്ലായ്പ്പോഴും എന്നപോലെ നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും തേടുന്നു എന്നാണ് വിശാൽ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ടത്. പട്ടുസാരിയിൽ സിംപിൾ ലുക്കിലാണ് വധു സായ് ധൻഷിക വിവാഹനിശ്ചയത്തിന് എത്തിയത്. ​ഗോൾഡൺ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു വിശാലിന്റെ വേഷം. മോതിരം മാറുന്ന ചിത്രങ്ങളും മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിശാൽ പങ്കുവെച്ചു.

സിനിമാ മേഖലയിൽ നിന്നുള്ള വിശാലിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും വേണ്ടപ്പെട്ടവരുമെല്ലാം കോളിവുഡിലെ പുതിയ താരജോഡിക്ക് ആശംസകൾ നേർന്ന് എത്തി. നാൽപ്പത്തിയേഴുകാരനായ വിശാലിന്റെ വിവാഹനിശ്ചയം വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ കഴിഞ്ഞതാണ്. അന്ന് വധുവിന്റെ സ്ഥാനത്തുള്ള പേര് സായ് ധൻഷിക എന്നായിരുന്നില്ല.

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷയുമായിട്ടായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്റെ വിവാഹനിശ്ചയം നടന്നത്. പക്ഷെ വിവാഹത്തിലേക്ക് എത്തും മുമ്പ് ഇരുവരും വേർപിരിഞ്ഞു. ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടി കൂടിയായിരുന്നു അനിഷ. വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ദുൽഖർ സൽമാന്റെ സിനിമ സോളോയിലും രജിനികാന്ത് സിനിമ കബാലിയിലും നിരവധി തമിഴ്, തെലുങ്ക്, കന്ന‍ഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സായ് ധൻഷിക. മുപ്പത്തിയഞ്ച് വയസാണ് പ്രായം. വിശാലുമായി വിവാഹം തീരുമാനിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ചർച്ചയായിരുന്നു.

പതിനാറ് വർഷത്തിൽ ഏറെയായ് സായ് ധൻഷിക തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ്.‌ പ്രണയത്തിലാകും മുമ്പ് വിശാലിന്റെ നല്ല സുഹൃത്തുകൂടിയാണ് ധൻഷിക. ദൈവം എനിക്കായി കാത്തുവെച്ച പെൺകുട്ടി എന്നാണ് താനും ധൻഷികയും വിവാഹിതരാകാൻ പോവുകയാണെന്ന് ആദ്യമായി വെളിപ്പെടുത്തിയപ്പോൾ വിശാൽ പറഞ്ഞത്.

കുറച്ച് മാസം മുമ്പ് ധൻഷിക നായികയായ യോഗി ഡേ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചെന്നൈയിൽ നടന്നിരുന്നു. അന്ന് വിശാലും ധൻഷികയും ഒരുമിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. അവിടെ വെച്ചാണ് തന്റെ പങ്കാളിയാകാൻ പോകുന്ന പെൺകുട്ടി ധൻഷികയാണെന്ന് വിശാൽ പ്രഖ്യാപിച്ചത്. വിശാലും വിവാ​ഹിതനാകാൻ പോവുകയാണെന്ന് അറിഞ്ഞതോടെ നടൻ സിമ്പുവിനെ കുറിച്ചാണ് കമന്റുകൾ ഏറെയും.

Actor Vishal and actress Sai Dhanshika's engagement is over

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall