'ഹൃദയപൂർവ്വം മോഹൻലാൽ'; സിനിമ കാണാൻ കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി മോഹൻലാൽ; വീഡിയോ പങ്കുവച്ച് ആരാധകർ

'ഹൃദയപൂർവ്വം മോഹൻലാൽ'; സിനിമ കാണാൻ കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി മോഹൻലാൽ; വീഡിയോ പങ്കുവച്ച് ആരാധകർ
Aug 29, 2025 11:29 AM | By Anjali M T

(moviemax.in) മലയാളത്തിലെ എവർ ടൈം ക്ലാസിക് കോമ്പോ ചിത്രം 'ഹൃദയപൂർവ്വം' കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ അമേരിക്കയിലെ തിയേറ്ററിൽ എത്തിയത്. അമേരിക്കയിലെ മലയാളികൾക്ക് ഒപ്പം ആഘോഷിച്ചാണ് നടൻ സിനിമ കണ്ടത്. ഇത്തവണ ഓണം മോഹൻലാൽ തൂക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂർവ്വത്തിന് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

https://x.com/AVDAmerica/status/1961260651759935778

Mohanlal arrives at the theater with his family to watch Hridayapoorvam

Next TV

Related Stories
'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

Aug 29, 2025 12:41 PM

'ഇന്ദ്രജിത്ത് പാവമായിരുന്നു, അച്ഛനെ മിമിക്രി ചെയ്യുന്നവരെ പൃഥ്വിരാജ് അടിക്കും, സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല'; ശാന്തിവിള

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും അവരുടെ പഠന കാലത്ത് കണ്ടതിനെക്കുറിച്ച് ശാന്തിവിള ദിനേശ്...

Read More >>
ഒരു കോളേജില്‍ രണ്ട് കാലഘട്ടങ്ങളില്‍ പഠിച്ച വിശ്വാ, മിത്രന്റെ കഥ; 'താൾ', അവസാനം ഒടിടിയിൽ

Aug 29, 2025 11:06 AM

ഒരു കോളേജില്‍ രണ്ട് കാലഘട്ടങ്ങളില്‍ പഠിച്ച വിശ്വാ, മിത്രന്റെ കഥ; 'താൾ', അവസാനം ഒടിടിയിൽ

രാജാസാഗർ സംവിധാനം ചെയ്ത താൾ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ്...

Read More >>
സർക്കാർ ഓഫീസിലെ നൂലാമാലകൾ, ചിരി പടർത്താൻ വരുന്നു 'ഇന്നസെന്‍റ്'; ട്രെയിലർ പുറത്ത്

Aug 29, 2025 10:56 AM

സർക്കാർ ഓഫീസിലെ നൂലാമാലകൾ, ചിരി പടർത്താൻ വരുന്നു 'ഇന്നസെന്‍റ്'; ട്രെയിലർ പുറത്ത്

'ഇന്നസെന്‍റ് ' സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യൽ ട്രെയിലർ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall