(moviemax.in) വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് നയൻതാര. വിഘ്നേശുമായുള്ള വിവാഹ ശേഷമാണ് നയൻതാരയുടെ ജീവിതത്തെക്കുറിച്ച് കുറച്ചെങ്കിലും വിവരം ആരാധകർക്ക് അറിയാനായത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വിഘ്നേശ് ശിവൻ. അടുത്ത കാലത്തായി നയൻതാരയും തന്റെ സ്വകാര്യ ജീവിതം ആരാധകർക്ക് മുമ്പിൽ കാണിക്കുന്നുണ്ട്. ഇടയ്ക്കിടെ മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ഫോട്ടോകൾ നയൻതാര പങ്കുവെക്കാറുണ്ട്.
ഇടയ്ക്ക് അമ്മയുടെ ഫോട്ടോയും കാണാം. അച്ഛൻ ഏറെക്കാലമായി കിടപ്പിലാണ്. നയൻതാരയ്ക്ക് ഒരു സഹോദരനുണ്ടെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. നയൻതാരയുടെയോ വിഘ്നേശ് ശിവന്റെയോ സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്നും സഹോദരനെ കാണാറില്ല. ലേണു കുര്യൻ എന്നാണ് നയൻതാരയുടെ സഹോദരന്റെ പേര്. റിപ്പോർട്ടുകൾ പ്രകാരം ദുബായിൽ ബിസിനസുകാരനാണ് ലേണു കുര്യൻ.
ദുബായിൽ കുടുംബമായി ജീവിക്കുകയാണ് ഇദ്ദേഹം. നയൻതാരയുടെയും മാതാപിതാക്കളുടെയും ജീവിതത്തിലെ പല ഘട്ടങ്ങൾ കണ്ടയാളാണ് ലേണു കുര്യൻ. ന്യൂറോളജിക്കൽ പ്രശ്നം കാരണം കുറേക്കാലമായി കിടപ്പിലാണ് പിതാവ് കുര്യൻ. തുടക്ക കാലത്ത് നയൻതാരയ്ക്കൊപ്പം സെറ്റുകളിൽ പോയിരുന്നെങ്കിലും പിന്നീട് അസുഖം കാരണം നയൻതാര ഒറ്റയ്ക്ക് പ്രൊഫഷനുമായി മുന്നോട്ട് പോയി.
കരിയറിലും ജീവിതത്തിലും പല വിവാദങ്ങളിൽ നയൻതാര അകപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം കുടുംബത്തിന്റെ പിന്തുണ നയൻതാരയ്ക്കുണ്ടായിരുന്നു. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം നയൻതാരയും ചേട്ടൻ ലേണു കുര്യനും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. വീട്ടിൽ ഒരുപാട് ലാളനകൾ ലഭിച്ച് വളർന്നയാളാണ് നയൻതാര.
Naynthar's brother's photo