#abhishekbachchan | വിവാഹ മോചനത്തെ കുറിച്ചുള്ള ലേഖനത്തിന് അഭിഷേകിന്റെ ലൈക്ക്; അതിന് കാരണം ഇതാണ്, പുതിയ ട്വിസ്റ്റ്

#abhishekbachchan | വിവാഹ മോചനത്തെ കുറിച്ചുള്ള ലേഖനത്തിന് അഭിഷേകിന്റെ ലൈക്ക്; അതിന് കാരണം ഇതാണ്, പുതിയ ട്വിസ്റ്റ്
Jul 21, 2024 07:29 AM | By Susmitha Surendran

വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന് ബോളിവുഡിലെ താരദമ്പതികളായ അഭിഷേകും ഐശ്വര്യ റായിയും. അടുത്തിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ലേഖനത്തിന് അഭിഷേക് ലൈക്ക് നല്‍കിയിരുന്നു.

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബച്ചന്‍ കുടുംബം ഐശ്വര്യ റായിക്കും മകള്‍ക്കുമൊപ്പം ഫോട്ടോ എടുക്കാത്തതിന് പിന്നാലെയാണ് ബച്ചന്‍ വിവാഹമോചന വാര്‍ത്തയ്ക്ക് ലൈക്കും അടിച്ചത്.

ഇത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും അഭിഷേകും ഐശ്വര്യയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ 'ട്വിസ്റ്റ്' ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹീന ഖണ്ഡേല്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ 'സ്നേഹം എളുപ്പമല്ലാതായിത്തീരുന്നു' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ഡോക്ടര്‍ സിറാക് മാര്‍ക്കറുടെ കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സിറാക് ഐശ്വര്യയുടെ അടുത്ത സുഹൃത്താണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ജീന ഇസി കാ നാം ഹെ' എന്ന ഷോയില്‍ ഐശ്വര്യ സുഹൃത്ത് സിറാകിന് ഒപ്പമാണ് പങ്കെടുത്തതെന്നും റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നു.

വര്‍ഷങ്ങളോളം ദമ്പതികളായി ജീവിച്ചവരുടെ വിവാഹമോചനവും ആ തീരുമാനത്തിലേക്കെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളുമാണ് ഹീനയുടെ ലേഖനത്തില്‍ വിശദീകരിച്ചിരുന്നത്.

തന്റെ നോട്ടിഫിക്കേഷനില്‍ വന്ന അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് ഹീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തിയിരുന്നു.

2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി.

അതിനുശേഷം കുറച്ച് വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

#Abhishek's #Like #for #Article #Divorce #because #new #twist

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-