#tishaakumar | ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ അന്തരിച്ചു

#tishaakumar | ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ അന്തരിച്ചു
Jul 19, 2024 02:41 PM | By Athira V

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷാ കുമാര്‍ (20) അന്തരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ജര്‍മനിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

തിഷയുടെ മരണത്തില്‍ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് കൃഷന്‍ കുമാറിന്റെ വക്താവ് അറിയിച്ചു.

സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ സിനിമയുടെ പ്രീമിയറിന് തിഷ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അതിന് ശേഷം പൊതുവേദികളിലെത്തിയിരുന്നില്ല.

ടി സീരിസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരനാണ് കൃഷന്‍ കുമാര്‍. ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഭൂഷണ്‍ കുമാറിനൊപ്പം നില്‍ക്കുകയും ടി സീരീസിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകരുകയും ചെയ്ത വ്യക്തിയാണ് കൃഷന്‍ കുമാര്‍.

നടിയായിരുന്ന ടാന്യ സിംഗ് ആണ് കൃഷന്റെ ഭാര്യ. ഇവരുടെ ഏക മകളാണ് തിഷ. തിഷയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുശോചിച്ചു.

#krishankumar #daughter #tishaakumar #passed #away #bollywood #news

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-