#aishwaryarai | ഒരുപക്ഷെ പദ്മാവതിൽ ഐശ്വര്യ റായ് ആയിരുന്നു നായികയെങ്കിൽ സിനിമ ഇതിനേക്കാൾ വലിയ വിജയമായേനെ; ഐശ്വര്യയുടെ സൗന്ദര്യമായിരുന്നു വേണ്ടതെന്ന് ആരാധകർ‌

#aishwaryarai | ഒരുപക്ഷെ പദ്മാവതിൽ ഐശ്വര്യ റായ് ആയിരുന്നു നായികയെങ്കിൽ സിനിമ ഇതിനേക്കാൾ വലിയ വിജയമായേനെ; ഐശ്വര്യയുടെ സൗന്ദര്യമായിരുന്നു വേണ്ടതെന്ന് ആരാധകർ‌
Jul 17, 2024 02:51 PM | By Jain Rosviya

(moviemax.in) സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ നായികയാകാൻ ആ​ഗ്രഹിക്കാത്ത നടിമാർ വിരളമാണ്.

ബോളിവുഡിലെ അനശ്വര നായിക കഥാപാത്രങ്ങളെടുത്താൽ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിലെ ഒന്നിലേറെ കഥാപാത്രങ്ങളുണ്ടാകും. കണ്ണഞ്ചിക്കുന്ന നിറപപ്പകിട്ടിലാണ് ഭൻസാലി തന്റെ സിനിമകൾ ഒരുക്കാറ്.

ഐക്കണായി മാറുന്ന നടിമാരെ വെച്ച് സിനിമ ചെയ്യാൻ ബൻസാലി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവർക്കെല്ലാം ബൻസാലി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചു.

ഇവരിൽ അടുത്ത കാലത്താണ് ആലിയ ഭട്ട് സംവിധായകന്റെ പ്രിയ നടിയാവുന്നത്. ​ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയിൽ അവിസ്മരണീയ പ്രകടനം ആലിയ കാഴ്ച വെച്ചു.

ദീപിക പദുകോണിന്റെ സ്ക്രീൻ പ്രസൻസ് ഏറ്റവും നന്നായി ഉപയോ​ഗിച്ച സംവിധായകൻമാരിൽ ഒരാളാണ് സഞ്ജയ് ലീല ബൻസാലി. രാം ലീലയാണ് ദീപിക ആദ്യമായി അഭിനയിക്കുന്ന ബൻസാലി ചിത്രം.

സിനിമ വൻ വിജയം നേടി. ദീപികയുടെ കരിയറിൽ രാം ലീല വഴിത്തിരിവായി. പിന്നീട് നടിയെ വെച്ച് ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകൾ ബൻസാലി സംവിധാനം ചെയ്തു.

രണ്ട് സിനിമകളും വൻ ​ഹിറ്റായി. എന്നാൽ ഈ രണ്ട് സിനിമകളിലേക്കും ബൻസാലി ആദ്യം പരി​ഗണിച്ചത് ദീപികയെ ആയിരുന്നില്ല. ഐശ്വര്യ റായിയെ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രങ്ങളുടെ ചർച്ച ഐശ്വര്യയുമായി നടന്നത്.

ബാജിരാവോ മസ്താനിയിലേക്ക് ഐശ്വര്യയെയും സൽമാനെയും സംവിധായകൻ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് പേരുടെയും പ്രണയബന്ധം പ്രശ്നത്തിൽ അവസാനിച്ചതോടെ ഇവരെ വെച്ച് സിനിമ ചെയ്യാൻ പറ്റാതായി. ഇതാണ് വർഷങ്ങൾക്കിപ്പുറം സിനിമ ദീപികയിലേക്ക് എത്താൻ കാരണം.

ബാജിരാവോ മസ്താനിയേക്കാൾ ഐശ്വര്യയുടെ ആരാധകർ നിരാശയോടെ കാണുന്നത് പദ്മാവത് എന്ന സിനിമയാണ്. സുൽത്താൻ അലാവുദ്ദീൻ ഖിൽജി എന്ന വില്ലൻ കഥാപാത്രം ചെയ്യാൻ മുൻനിര താരത്തെ കിട്ടാത്ത സാഹചര്യത്തിലാണ് ഐശ്വര്യയെ വെച്ച് ഈ സിനിമ നടക്കാതെ പോയത്.

ഒരുപക്ഷെ പദ്മാവതിൽ ഐശ്വര്യ റായ് ആയിരുന്നു നായികയെങ്കിൽ സിനിമ ഇതിനേക്കാൾ വലിയ വിജയമായേനെയെന്ന് ആരാധകർ വാദിക്കുന്നു.സൗന്ദര്യം കൊണ്ട് വിസ്മയിക്കുന്ന കഥാപാത്രമാണ് പദ്മാവതിലെ നായിക പദ്മാവതി(moviemax.in/ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യമായിരുന്നു ഈ കഥാപാത്രത്തിന് ജീവൻ നൽകേണ്ടിയിരുന്നതെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നു. രാജകീയ വേഷങ്ങൾ ചെയ്യുമ്പോൾ ഇന്ത്യയിലെ മറ്റേത് നടിയേക്കാളും മുന്നിൽ നിൽക്കാറ് ഐശ്വര്യ റായ് ആണ്.

ജോധാ അക്ബർ, പൊന്നിയിൻ സെൽവൻ എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഐശ്വര്യക്ക് മിക്കപ്പോഴും മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് സഞ്ജയ് ലീല ബൻസാലി, മണിരത്നം എന്നീ സംവിധായകരുടെ സിനിമകളിലാണ്.

നടിയെ അത്ഭുതപ്പെടുത്തുന്ന സ്ക്രീൻപ്രസൻസിൽ പ്രേക്ഷകർ കണ്ടതും ഇവരുടെ സിനിമകളിലാണ്. ഐശ്വര്യ സഞ്ജയ് ലീല ബൻസാലിക്കൊപ്പം വീണ്ടും സിനിമ ചെയ്യണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

#this #is #why #aishwaryarai #couldnt #act #padmaavat #movie #fans #compares #her #with #deepikapadukone

Next TV

Related Stories
തുടര്‍ച്ചയായി സല്‍മാന്‍  ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

Apr 20, 2025 07:21 PM

തുടര്‍ച്ചയായി സല്‍മാന്‍ ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

പ്രണയം തകരുന്നതിന് മുമ്പായി ഐശ്വര്യയുടെ വീട്ടിലെത്തി സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കിയെന്നും ഐശ്വര്യ വാതിലില്‍ മുട്ടിയെന്നും...

Read More >>
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
Top Stories