---
title: "#rakulpreetsingh | മയക്കുമരുന്ന് വാങ്ങാനെത്തി, കയ്യോടെ പിടികൂടി പൊലീസ്; നടി രാകുല്‍ പ്രീത് സിംഗിന്‍റെ സഹോദരൻ അറസ്റ്റിൽ"
english_title: "#rakulpreetsingh #brother #arrested #consuming #drugs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/220257/rakulpreetsingh-brother-arrested-consuming-drugs"
published_at: "2024-07-16T00:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66956c2bf1bb0_rahul.jpg"
keywords: []
---

# #rakulpreetsingh | മയക്കുമരുന്ന് വാങ്ങാനെത്തി, കയ്യോടെ പിടികൂടി പൊലീസ്; നടി രാകുല്‍ പ്രീത് സിംഗിന്‍റെ സഹോദരൻ അറസ്റ്റിൽ

> **Lead Summary:** ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ നടിയായ രാകുൽ പ്രീത് സിങിന്റെ സഹോദരൻ അമൻ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയിൽ. കൊക്കെയ്‌നും ഇടപാടുകൾ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

## Article Content

ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ നടിയായ രാകുൽ പ്രീത് സിങിന്റെ സഹോദരൻ അമൻ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയിൽ. കൊക്കെയ്‌നും ഇടപാടുകൾ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

ഹൈദരാബാദിലേക്ക് കൊക്കെയ്ൻ കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമൻ പ്രീത് സിങ് കസ്റ്റഡിയിലാകുന്നത്.

ഇയാൾക്കൊപ്പം 4 പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, പത്ത് സെൽഫോണുകൾ, ബൈക്കുകൾ മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

കൊക്കെയ്നുമായി കഴിഞ്ഞ ദിവസം രണ്ട് നൈജീരിയൻ പൗരന്മാരുൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ഇവരിൽനിന്നാണ് അമൻ സ്ഥിരമായി ലഹരിമരുന്ന് വാങ്ങുന്നതെന്നാണ് വിവരം.

ഇവരുമായി അമൻ എങ്ങനെ ബന്ധം സ്ഥാപിച്ചു എന്നതിലടക്കം ഒരുപാട് അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ രാകുൽ പ്രീത് സിങ്ങും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അന്വേഷണപരിധിയിലായിരുന്നു. രാകുലിനൊപ്പം ചില തെലുഗു സിനിമാ പ്രവർത്തകരും ചോദ്യം ചെയ്യലിന് വിധേയരായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/220257/rakulpreetsingh-brother-arrested-consuming-drugs)